ബൈ​ക്കി​നു പി​ന്നി​ൽ ടോ​റ​സ് ലോ​റി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Wednesday, June 26, 2019 10:31 PM IST
കാ​ക്ക​നാ​ട്: സീ​പോ​ർ​ട്ട് - എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ ബൈ​ക്കി​ന്‍റെ പി​ന്നി​ൽ ടോ​റ​സ് ലോ​റി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കാ​യ​കു​ളം ഭ​ഗ​വ​തി​പ്പ​ടി സ്വ​ദേ​ശി ശ്രേ​യ​സി​ൽ ശ്രീ​നാ​ഥ് എ​സ്. പി​ള​ള (31) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്നു സു​ഹൃ​ത്ത് അ​ഖി​ലി​നെ പ​രി​ക്കു​ക​ളോ​ടെ പ​രി​ക്കേ​റ്റ അ​ദ്ദേ​ഹ​ത്തെ കാ​ക്ക​നാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​രു​ന്പ​നം സു​ന്ദ​രം ഫി​നാ​ൻ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ശ്രീ​നാ​ഥും അ​ഖി​ലും ഇ​രു​ന്പ​ന​ത്തെ ഓ​ഫീ​സി​ലേ​ക്കു പോ​ക​വെ കാ​ക്ക​നാ​ട് ടി.​വി സെ​ന്‍റ​റി​ലാ​യി​രു​ന്നു അ​പ​ക​ടം. ക​ള​മ​ശേ​രി​യി​ൽ​നി​ന്ന് ഇ​രു​ന്പ​ന​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടോ​റ​സ് ലോ​റി അ​തേ​ദി​ശ​യി​ൽ ശ്രീ​നാ​ഥ് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബൈ​ക്കി​ന്‍റെ പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ലോ​റി ഇ​ടി​ച്ച​തി​നെ​തു​ട​ർ​ന്ന് റോ​ഡി​ൽ വീ​ണ ശ്രീ​നാ​ഥി​ന്‍റെ ത​ല​യി​ലൂ​ടെ ലോ​റി​യു​ടെ പി​ന്നി​ലെ ട​യ​ർ ക​യ​റി​യി​റ​ങ്ങി​യ​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന അ​ഖി​ൽ സ​മീ​പ​ത്തെ കേ​ബി​ൾ പോ​സ്റ്റി​ൽ ചെ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. ലോ​റി നി​ർ​ത്താ​തെ പോ​യെ​ങ്കി​ലും നാ​ട്ടു​കാ​ർ വ്യ​വ​സാ​യ മേ​ഖ​ല​യ്ക്ക് സ​മീ​പ​ത്തു​വ​ച്ചു ത​ട​ഞ്ഞു. തൃ​ക്കാ​ക്ക​ര ഫ​യ​ർ ഫോ​ഴ്സ് എ​ത്തി ത​ക​ർ​ന്ന പോ​സ്റ്റ് മു​റി​ച്ചു നീ​ക്കി​യ​തോ​ടെ​യാ​ണ് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യ​ത്. ടോ​റ​സ് ലോ​റി​യു​ടെ ഡ്രൈ​വ​ർ വാ​ഗ​മ​ണ്‍ സ്വ​ദേ​ശി ഷെ​റി​നെ​തി​രെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.