വെ​ള്ളി​വെ​ളി​ച്ചം സം​വാ​ദം നാളെ
Thursday, June 27, 2019 12:50 AM IST
അ​ങ്ക​മാ​ലി: മൂ​ക്ക​ന്നൂ​ര്‍ വി​ജ്ഞാ​ന​മി​ത്ര സം​വാ​ദ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്ന വെ​ള്ളി​വെ​ളി​ച്ചം പ്ര​തി​വാ​ര സം​വാ​ദ പ​രി​പാ​ടിയുടെ ഭാഗമായി നാ​ളെ വൈ​കിട്ട് 6ന് ​മ​ര്‍​ച്ച​ന്‍റ്​സ് ഹാ​ളി​ല്‍ ഖാ​ദ​ര്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടും പൊ​തു​വി​ദ്യാ​ഭ്യാ​സ​രം​ഗ​വും എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് സം​വാ​ദം സം​ഘ​ടി​പ്പി​ക്കും.
റി​ട്ട. ഹ​യ​ര്‍ സെ​ക്കൻഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പൽ പി. ​പി. ജോ​സ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ അം​ഗം ടി. ​പി. വേ​ലാ​യു​ധ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍​ത്ത​ക​ന്‍ പി. എ​ല്‍. ഡേ​വീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മൂ​ക്ക​ന്നൂ​രി​ലെ വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹ്യ, രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​രു​ടെ സാം​സ്‌​കാ​രി​ക കൂ​ട്ടാ​യ്മ​യാ​ണ് വി​ജ്ഞാ​ന​മി​ത്ര സം​വാ​ദ വേ​ദി.

അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി കാ​ര്യ​വി​ചാ​ര സ​ദ​സി​ന്‍റെ 59-ാമ​ത് സം​വാ​ദം വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6ന് ​നി​ർ​മ​ൽ​ജ്യോ​തി കോ​ള​ജി​ൽ ന​ട​ക്കും. പു​തു​ത​ല​മു​റ നേ​രി​ടു​ന്ന മാ​ന​സി​ക സം​ഘ​ർ​ഷം എ​ന്ന വി​ഷ​യം ആ​ലു​വ യു​സി കോ​ള​ജ് മു​ൻ സൈ​ക്കോ​ള​ജി വ​കു​പ്പ് ത​ല​വ​ൻ ഫാ. ​ഡോ. തോ​മ​സ് ജോ​ൺ അ​വ​ത​രി​പ്പി​ക്കും