ചീ​റി​പ്പാ​യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി തു​ട​ങ്ങി
Thursday, July 11, 2019 12:50 AM IST
പെ​രു​മ്പാ​വൂ​ർ: പെ​രു​മ്പാ​വൂ​രിൽ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ചീ​റി​പ്പാ​യു​ന്ന ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ട്രാ​ഫി​ക് പോ​ലീ​സ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ക​ഴി​ഞ്ഞ ദി​വ​സം പെ​രു​മ്പാ​വൂ​ർ ന​ഗ​ര​ത്തി​ലൂ​ടെ ചീ​റി​പ്പാ​ഞ്ഞ ക​രി​ങ്ക​ൽ ലോ​റി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വാ​ർ​ത്ത​യാ​യി​രു​ന്നു. ഈ ​വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പെ​രു​മ്പാ​വൂ​ർ ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശാ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്.
പെ​രു​മ്പാ​വൂ​ർ ഗേ​ൾ​സ് സ്കൂ​ളി​നു മു​ന്നി​ലൂ​ടെ​യാ​ണ് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഓ​ടെ വാ​ഹ​നം ക​ട​ന്നു​പോ​യ​ത്. വ​ലി​യ ക​രി​ങ്ക​ല്ലു​ക​ൾ താ​ഴേ​ക്കു വീ​ഴാ​റാ​യ നി​ല​യി​ൽ അ​പ​ക​ട​ക​ര​മാ​യ സ​ഞ്ചാ​രം ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​ൻ മ​റ്റു യാ​ത്രി​ക​ർ ശ്ര​മി​ച്ച​ങ്കി​ലും പി​ന്തു​ട​രാ​നാ​കാ​ത്ത വി​ധം വേ​ഗ​ത​യി​ലാ​ണ് ടി​പ്പ​ർ ലോ​റി പാ​ഞ്ഞ​ത്.