ബി​വ്റേ​ജ് ഔ​ട്ട്‌​ലെ​റ്റി​നെ​തി​രേ പ​ഞ്ചാ​യ​ത്തിന്‍റെ സമരം
Thursday, July 11, 2019 12:50 AM IST
വ​രാ​പ്പു​ഴ: വ​രാ​പ്പു​ഴ ഷാ​പ്പു​പ​ടി ക​വ​ല​യി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ബി​വ്റേ​ജ് ഔ​ട്ട്‌​ലെ​റ്റി​നെ​തി​രേ വ​രാ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യോ, പ്ര​സി​ഡ​ന്‍റോ, ഭ​ര​ണ സ​മ​തി​യോ, മ​റ്റു വാ​ർ​ഡം​ഗ​ങ്ങ​ളോ അ​റി​യാ​തെ​യാ​ണ് ബി​വ്റേ​ജ് ഔ​ട്ട്‌​ലെ​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​തെ​ന്ന് ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.
അ​നു​യോ​ജ്യ​മ​ല്ലാ​ത്ത സ്ഥ​ല​ത്ത് ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കും വി​ധ​ത്തി​ലാ​ണ് മ​ദ്യ​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്ന് ഭ​ര​ണ​സ​മ​തി ചൂ​ണ്ടി​ക്കാ​ട്ടി. എ​ൻ​എ​ച്ച് 66, പൊ​തു മ​രാ​മ​ത്ത് റോ​ഡു​ക​ൾ ഒ​ത്തു​ചേ​രു​ന്ന ഇ​വി​ടെ നാ​ലു ബ​സ്‌​സ്റ്റോ​പ്പു​ക​ളാ​ണു​ള്ള​ത്. ഇ​തി​നു സ​മീ​പം യാ​തൊ​രു മു​ന്നൊ​രു​ക്ക​വും കൂ​ടാ​തെ​യാ​ണ് മ​ദ്യ​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്നും പ​ഞ്ചാ​യ​ത്ത് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
വാ​ർ​ഡം​ഗ​വും സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ ജ​യ്സ​ൺ പാ​ല​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​റാ​ണി ജോ​സ​ഫ്, ടി.​പി. പോ​ളി, മി​നി ജോ​സ്, ടി.​ജെ. ജോ​മോ​ൻ, നി​ഖി​ൽ ന​ള​ൻ, എം.​ജി. രാ​ജു, വ​ൽ​സ​ല ബാ​ല​ൻ, ഗീ​ത മോ​ഹ​ൻ, ബി​ജു ഓ​സ്റ്റി​ൻ, ഷൈ​ജി ലി​ജോ, ലി​മ ജോ​യ്, ഷേ​ർ​ലി ജോ​ൺ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .