പ​റ​വൂ​രി​ലെ പ​ഴ​യ മ​ത്സ്യ​മാ​ർ​ക്ക​റ്റ് ധീ​വ​ര​സ​ഭ​യ്ക്ക് വി​ട്ടുകൊടുക്കും
Thursday, July 11, 2019 12:50 AM IST
ഉ​ദ​യം​പേ​രൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ സൗ​ത്ത് പ​റ​വൂ​രി​ൽ പ​ഴ​യ മ​ത്സ്യ മാ​ർ​ക്ക​റ്റ് സ്ഥി​തി ചെ​യ്തി​രു​ന്ന സ്ഥ​ലം ധീ​വ​ര​സ​ഭ​യ്ക്കു വി​ട്ടു​ന​ല്കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്ന പ്ര​മേ​യം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പാ​സാ​ക്കി. പ​റ​വൂ​രി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​ത്സ്യം വി​റ്റ​ഴി​ക്കു​ന്ന​തി​നു വേ​ണ്ടി വാ​ലോ​ദ്ധാ​ര​ണി പ​ര​സ്പ​ര സ​ഹാ​യ സം​ഘ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ലം 1975ൽ ​പ​ഞ്ചാ​യ​ത്തി​ന് വി​ട്ടു ന​ൽ​കു​ക​യാ​യി​രു​ന്നു.
പു​തി​യ മ​ത്സ്യ​മാ​ർ​ക്ക​റ്റ് പ​ണി​ത​പ്പോ​ൾ ഈ ​സ്ഥ​ലം തി​രി​ച്ചു വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ധീ​വ​ര​സ​ഭ പ്ര​ക്ഷോ​ഭ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്തു തി​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ഈ ​സ്ഥ​ലം തി​രി​കെ ന​ൽ​കാ​നു​ള്ള ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യി​ട്ടും സ്ഥ​ലം വി​ട്ടു​ന​ല്കു​വാ​നു​ള്ള ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് ഉ​ദ​യം​പേ​രൂ​രി​ൽ കോ​ൺ​ഗ്ര​സി​ൽ വ​ലി​യ ചേ​രി​തി​രി​വ് ഉ​ണ്ടാ​ക്കി​യി​രു​ന്നു.
ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചു സം​യു​ക്ത​സ​മ​ര സ​മി​തി ന​ട​ത്തി​യ പ​ഞ്ചാ​യ​ത്ത് ഉ​പ​രോ​ധ സ​മ​രം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു പി. ​നാ​യ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്ത​ത് വി​ഭാ​ഗീ​യ​ത വ​ർ​ധി​പ്പി​ച്ചു.
ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ, കെ. ​ബാ​ബു തു​ട​ങ്ങി​യ​വ​ർ ധീ​വ​ര​സ​ഭ​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്‌​ക്കൊ​ടു​വി​ലാ​ണ് പ്ര​മേ​യം പാ​സാ​ക്കാ​നു​ള്ള തീ​രു​മാ​നം ഉ​ണ്ടാ​യ​ത്. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ഇ.​എ​സ്. ജ​യ​കു​മാ​ർ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തെ ടി.​പി. ഷാ​ജി പി​ന്തു​ണ​ച്ചു. സി​പി​എം അം​ഗ​ങ്ങ​ളു​ടെ വി​യോ​ജി​പ്പോ​ടെ​യാ​ണ് പ്ര​മേ​യം പാ​സാ​യ​ത്.