എ​ന്‍റെ വി​ദ്യാ​ല​യം ഹ​രി​ത വി​ദ്യാ​ല​യം പ​ദ്ധ​തി​ക്ക് തു​ട​ക്കം
Thursday, July 11, 2019 12:50 AM IST
ആ​മ്പ​ല്ലൂ​ർ: ആ​ര​ക്കു​ന്നം സെ​ന്‍റ് ജോ​ര്‍​ജ് ഹൈ​സ്കൂ​ളി​ൽ "എ​ന്‍റെ വി​ദ്യാ​ല​യം ഹ​രി​ത വി​ദ്യാ​ല​യം" പ​ദ്ധ​തി ജൈ​വ​പ​ച്ച​ക്ക​റി തൈ ​ന​ട്ട് ച​ല​ച്ചി​ത്ര​താ​രം സാ​ജു ന​വോ​ദ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൂ​ള്‍ മാ​നേ​ജ​ര്‍ സി.​കെ. റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൈ​സ്കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് പ്രീ​ത ജോ​സ്, ഫാ. ​ബേ​സില്‍​ ഷാ​ജു കു​റൂ​ര്‍, എം.​പി. സ​ത്യ​ന്‍, മ​ഞ്ജു കെ. ​ചെ​റി​യാ​ന്‍, ജി​നു ജോ​ര്‍​ജ്, ജീ​വ​മോ​ള്‍ വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
സ്കൂ​ളി​ല്‍ വി​ദ്യാ​ർ​ഥി​ക​ള്‍ ന​ട്ടു വ​ള​ര്‍​ത്തു​ന്ന പ​ച്ച​ക്ക​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ത​ന്നെ പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​നും ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​മാ​ണ് ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​ത്.