തു​രു​ത്തി കോ​ള​നി​: പ​ട്ട​യ​പ്ര​ശ്നത്തിൽ പ്ര​ത്യേ​ക കൗ​ണ്‍​സിൽ
Thursday, July 11, 2019 12:50 AM IST
കൊ​ച്ചി: ഫോ​ർ​ട്ടു​കൊ​ച്ചി ക​സ്റ്റം​സ് ജെ​ട്ടി​ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന തു​രു​ത്തി കോ​ള​നി വാ​സി​ക​ളു​ടെ നാ​ലു പ​തി​റ്റാ​ണ്ടു കാ​ല​ത്തെ ആ​വ​ശ്യ​മാ​യ പ​ട്ട​യ പ്ര​ശ്ന​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്നത് പ്ര​ത്യേ​ക കൗ​ണ്‍​സി​ലി​ലേ​ക്കു മാ​റ്റി. ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു സ്വീ​ക​രി​ക്കേ​ണ്ട തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​തെ ഓ​ഫീ​സ് വി​ട്ടു​പോ​കി​ല്ലെ​ന്ന ഉ​റ​ച്ച തീ​രു​മാ​ന​ത്തി​ൽ കൗ​ണ്‍​സി​ൽ ഹാ​ളി​നു മു​ന്നി​ൽ സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധം വ​ക​വ​യ്ക്കാ​തെ​യാ​യി​രു​ന്നു മേ​യ​റു​ടെ തീ​രു​മാ​നം.
ഫ​യ​ൽ പ​ഠി​ക്കാ​ൻ ഒ​രാ​ഴ്ച്ച സ​മ​യം വേ​ണ​മെ​ന്നും 17ന് ​ചേ​രു​ന്ന പ്ര​ത്യേ​ക കൗ​ണ്‍​സി​ലി​ൽ പ്ര​ശ്ന​ത്തി​ൽ തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​മെ​ന്നും മേ​യ​ർ കൗ​ണ്‍​സി​ലി​നെ അ​റി​യി​ച്ചു. കൗ​ണ്‍​സി​ൽ യോ​ഗം തു​ട​ങ്ങി​യ​പ്പോ​ൾ​ത​ന്നെ തു​രു​ത്തി കോ​ള​നി നി​വാ​സി​ക​ളു​ടെ പ്ര​ശ്ന​മാ​ണു പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച​ത്. പ​ട്ട​യം ന​ൽ​കു​ന്ന​തി​നു സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടും കോ​ർ​പ​റേ​ഷ​ൻ എ​ൻ​ഒ​സി ന​ൽ​കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം.
പ​ട്ട​യം ന​ൽ​കു​ന്ന​തി​ന് ത​ട​സ​മി​ല്ലെ​ന്ന് കാ​ട്ടി​യു​ള്ള എ​ൻ​ഒ​സി ന​ൽ​കാ​ൻ 2015 ഒ​ക്ടോ​ബ​ർ 25ന് ​കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്ന​തും പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​ജെ. ആ​ന്‍റ​ണി ചൂ​ണ്ടി​ക്കാ​ട്ടി. ഫ​യ​ൽ പ​ഠി​ക്കാ​നാ​വ​ശ്യ​മാ​യ സ​മ​യം ല​ഭി​ച്ചി​ല്ലെ​ന്നും പ​റ​ഞ്ഞാ​ണ് മേ​യ​ർ തീ​രു​മാ​നം അ​ടു​ത്ത കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്.