പാലം പണിതീർന്നു, പക്ഷേ റോഡ്...
Thursday, July 11, 2019 12:53 AM IST
പ​റ​വൂ​ർ: ദ്വീ​പു​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​യി​ട്ടു​ള്ള പാ​ല​ങ്ങ​ളു​ടെ അ​പ്രോ​ച്ച് റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം ഇ​ഴ​യു​ന്നു. എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളെ​യും തൃ​ശൂ​ർ ജി​ല്ല​യെ​യും ബ​ന്ധി​ക്കു​ന്ന പാ​ല​ങ്ങ​ളാ​ണ് ശാ​പ​മോ​ഷം കാ​ത്തു​കി​ട​ക്കു​ന്ന​ത്. മൂ​ന്നു പാ​ല​ങ്ങ​ളി​ൽ ര​ണ്ടു പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ​മാ​ണ് ത​ട​സ​പ്പെ​ട്ട​ത്.
മൂ​ല​ന്പി​ള്ളി-ചാ​ത്ത​നാ​ട് പാ​ത​യി​ലെ ചാ​ത്ത​നാ​ട്-ക​ട​മ​ക്കു​ടി പാ​ല​ത്തി​ന്‍റെ 95 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​ക്കി. എ​ന്നാ​ൽ ര​ണ്ടു ക​ര​ക​ളെ​യും ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള റോ​ഡി​ന്‍റെ പ​ണി മു​ട​ങ്ങിക്കിട​ക്കു​ക​യാ​ണ്. പി​ഴ​ല ദ്വീ​പ് നി​വാ​സി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യി​ൽ പാ​ലം നി​ർ​മി​ക്കു​ന്ന​തു പോ​ലെ ക​ട​മ​ക്കു​ടി, ചാ​ത്ത​നാ​ട് നി​വാ​സി​ക​ളു​ടെ കാ​ര്യ​വും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
ഈ ​പാ​ത​യി​ലെ പി​ഴ​ല - ക​ട​മ​ക്കു​ടി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ തീ​രു​മാ​നം ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ ഈ ​പാ​ല​ത്തി​നു​വേ​ണ്ടി 40 കോ​ടി രൂ​പ ഉ​ൾ​ക്കൊ​ള്ളി​ച്ചെ​ങ്കി​ലും പി​ന്നീ​ട് കാ​ര്യ​മാ​യ നീ​ക്ക​ങ്ങ​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ല. ചാ​ത്ത​നാ​ട് - ക​ട​മ​ക്കു​ടി പാ​ലം നി​ർ‌​മാ​ണം തു​ട​ങ്ങി​യി​ട്ട് 13 വ​ർ​ഷ​മാ​യി.
അ​പ്രോ​ച്ച് റോ​ഡ് നി​ർ‌​മി​ക്കാ​ത്ത​തു മൂ​ലം ഇ​തു​വ​രെ ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.
അ​പ്രോ​ച്ച് റോ​ഡ് വ​രു​ന്ന ഭാ​ഗ​ത്തെ ഭൂ​വു​ട​മ​ക​ൾ പു​ന​രു​ദ്ധാ​ര​ണ ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ൽ​കി​യ കേ​സ് മൂ​ലം ആ​ദ്യം വൈ​കി. പി​ന്നീ​ട് ചാ​ത്ത​നാ​ട്ടു​കാ​ർ പ​ദ്ധ​തി സ​മ്മ​തി​ച്ച​പ്പോ​ൾ ക​ട​മ​ക്കു​ടി​ക്കാ​ർ ത​യാ​റാ​യ​തു​മി​ല്ല. ഇ​പ്പോ​ൾ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ജി​ല്ലാ ഭ​ര​ണ​കൂ​ടം ഭൂ​മി ഏ​റ്റെ​ടു​ത്താ​ൽ മ​തി​യാ​കും. ഇ​ക്കാ​ര്യം എ​ത്ര​യും വേ​ഗം ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.