കൂ​ത്താ​ട്ടു​കു​ളം കാ​ലി​ച്ച​ന്ത: യു​ഡി​എ​ഫും ബി​ജെ​പി​യും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത്
Thursday, July 11, 2019 12:53 AM IST
കൂ​ത്താ​ട്ടു​കു​ളം: കാ​ലി​ച്ച​ന്ത മോ​നി​പ്പി​ള്ളി​യി​ലേ​ക്കു മാ​റ്റി​യ​തു ന​ഗ​ര​സ​ഭ​യു​ടെ അ​നാ​സ്ഥ​യാ​ണെ​ന്ന ആ​രോ​ണ​വു​മാ​യി യു​ഡി​എ​ഫും ബി​ജെ​പി​യും രം​ഗ​ത്ത്. പ്ര​ശ്നം യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ചെ​യ​ർ​മാ​ൻ ന​ൽ​കി​യ മ​റു​പ​ടി​യി​ൽ തൃ​പ്ത​രാ​കാ​ത്ത തി​നെ​ത്തു​ട​ർ​ന്നു യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ യോ​ഗം ബ​ഹി​ഷ്ക​രി​ച്ച് ഉ​പ​രോ​ധ​സ​മ​രം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.
നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ച​ന്ത ദി​വ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്നി​ട്ടും പ്ര​തി​ക​രി​ക്കാ​ത്ത ന​ഗ​ര​സ​ഭാ നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നു അം​ഗ​ങ്ങ​ൾ കു​റ്റ​പ്പെ​ടു​ത്തി.
മു​ൻ ചെ​യ​ർ​മാ​ൻ​മാ​രാ​യ പ്രി​ൻ​സ് പോ​ൾ ജോ​ണ്‍, പി.​സി. ജോ​സ്, ബി​ജു ജോ​ണ്‍, അം​ഗ​ങ്ങ​ളാ​യ ഓ​മ​ന ബേ​ബി, ടി.​എ​സ്. സാ​റാ മോ​ൾ, ജീ​നാ​മ്മ സി​ബി, വ​ത്സ ബേ​ബി, സീ​ന ജോ​ണ്‍​സ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പ്ര​ശ്ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. മു​ൻ​സി​പ്പ​ൽ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ന്ത​യി​ലെ തൊ​ഴി​ലാ​ളി​ക​ളും ക​ച്ച​വ​ട​ക്കാ​രും ത​മ്മി​ൽ തു​ട​ർ​ച്ച​യാ​യി സം​ഘ​ർ​ഷം ഉ​ണ്ടാ​യ​താ​ണ് മാ​ർ​ക്ക​റ്റ് കൂ​ത്താ​ട്ടു​കു​ള​ത്തു​നി​ന്നു മാ​റ്റാ​ൻ കാ​ര​ണം.
ഉ​രു​ക്ക​ളെ എ​ത്തി​ച്ചി​രു​ന്ന വ്യാ​പാ​രി​ക​ൾ​ത​ന്നെ മു​ൻ​കൈ​യെ​ടു​ത്താ​ണു മോ​നി​പ്പി​ള്ളി കു​രി​ശു​പ​ള്ളി​ക്കു സ​മീ​പം സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്തു മാ​ർ​ക്ക​റ്റ് ആ​രം​ഭി​ച്ച​ത്. അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ൽ നാ​ളെ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്കു​മെ​ന്നു ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ റോ​യി ഏ​ബ്ര​ഹാം അ​റി​യി​ച്ചി​ട്ടു​ണ്ട്.