ക​ര​ട് ക​രാ​റി​ൽ വി​യോ​ജി​പ്പുമായി കെ​എ​സ്ഐ​എ​ൻ​സി
Thursday, July 11, 2019 12:53 AM IST
കൊ​ച്ചി: വൈ​പ്പി​ൻ-​ഫോ​ർ​ട്ടു​കൊ​ച്ചി റോ ​റോ സ​ർ​വീ​സ് ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ച് കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ ത​യാ​റാ​ക്കി​യ ക​ര​ട് ക​രാ​റി​ൽ ന​ട​ത്തി​പ്പു​കാ​രാ​യ കേ​ര​ള സ്റ്റേ​റ്റ് ഇ​ൻ​ലാ​ൻ​ഡ് നാ​വി​ഗേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന് (കെ​എ​സ്ഐ​എ​ൻ​സി) വി​യോ​ജി​പ്പ്. ധാ​ര​ണാ വ്യ​വ​സ്ഥ​ക​ൾ​ക്കു പു​റ​മെ കൂ​ട്ടി​ച്ചേ​ർ​ക്ക​പ്പെ​ട്ട നി​ബ​ന്ധ​ന​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നു കാ​ട്ടി കെ​എ​സ്ഐ​എ​ൻ​സി കോ​ർ​പ​റേ​ഷ​നു ക​ത്ത് ന​ൽ​കി.
ക​രാ​ർ ഏ​ജ​ൻ​സി​യു​ടെ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​കു​ന്ന​ത​ല്ലെ​ന്നു വി​ല​യി​രു​ത്തി​യ കൗ​ണ്‍​സി​ൽ​യോ​ഗം വി​ഷ​യം മു​ഖ്യ​മ​ന്ത്രി​യെ​യും വ​കു​പ്പു​മ​ന്ത്രി​യെ​യും ധ​രി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ധാ​ര​ണ പ്ര​കാ​രം 222 നി​ബ​ന്ധ​ന​ക​ളാ​ണ് ഇ​രു​കൂ​ട്ട​രും അം​ഗീ​ക​രി​ച്ച​ത്. എ​ന്നാ​ൽ ക​ര​ട് ത​യാ​റാ​ക്കി​യ വേ​ള​യി​ൽ കൗ​ണ്‍​സി​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കു​റ​ച്ച് നി​ബ​ന്ധ​ന​ക​ൾ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി.
വ​രു​മാ​ന​ത്തു​ക കോ​ർ​പ​റേ​ഷ​ന്‍റെ​യും കെ​എ​സ്ഐ​എ​ൻ​സി​യു​ടെ​യും യോ​ജി​ച്ചു​ള്ള അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കു​ക, ഓ​രോ ദി​വ​സ​ത്തെ​യും വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ൾ കോ​ർ​പ​റേ​ഷ​നെ അ​റി​യി​ക്കു​ക, സ​ർ​വീ​സ് ന​ട​ത്താ​ത്ത സ​മ​യം മ​ണി​ക്കൂ​റി​ൽ 7500 രൂ​പ പി​ഴ​യാ​യി കോ​ർ​പ​റേ​ഷ​ന് ന​ൽ​കു​ക, ടി​ക്ക​റ്റി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ സീ​ൽ പ​തി​പ്പി​ക്കു​ക തു​ട​ങ്ങി​യ നി​ബ​ന്ധ​ന​ക​ളി​ലാ​ണ് കെ​എ​സ്ഐ​എ​ൻ​സി വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച​ത്.
ലാ​ഭ​വി​ഹി​ത​മാ​യി 24.25 ല​ക്ഷം രൂ​പ ക​രാ​ർ ഏ​ജ​ൻ​സി ന​ൽ​കാ​നി​രി​ക്കേ ഇ​വ​രു​ടെ വി​യോ​ജി​പ്പ് കാ​ര്യ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്ന അ​ഭി​പ്രാ​യ​ത്തി​ൽ വി​ഷ​യം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​ൻ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ൻ​പ​ത് മാ​സ​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് 48.51 ല​ക്ഷം രൂ​പ​യാ​ണ് റോ ​റോ സ​ർ​വീ​സി​ലൂ​ടെ ലാ​ഭം കി​ട്ടി​യ​ത്.