കോ​ല​ഞ്ചേ​രി​യി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന; പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​ച്ച ു
Thursday, July 11, 2019 12:53 AM IST
കോ​ല​ഞ്ചേ​രി: കോ​ല​ഞ്ചേ​രി പ​ള​ളി​യി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ക​ച്ച​വ​ട​കേ​ന്ദ്ര​ങ്ങ​ളുടെ ശു​ചി​ത്വ നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ആ​രോ​ഗ്യ​വി​ഭാ​ഗം മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പെ​രു​ന്നാ​ൾ ക​ച്ച​വ​ടം ല​ക്ഷ്യ​മാ​ക്കി എ​ത്തി​ച്ച പ​ഴ​ക്ക​മു​ള്ള വി​വി​ധ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്തു. പ​ല​ത​വ​ണ ഉ​പ​യോ​ഗി​ച്ച​തി​നാ​ൽ ക​രി ഓ​യി​ൽ പോ​ലെ​യാ​യ 15 ലി​റ്റ​ർ പാ​ച​ക എ​ണ്ണ പി​ടി​ച്ചെ​ടു​ത്ത​തി​ൽ​പ്പെ​ടു​ന്നു.
ശീ​ത​ള​പാ​നീ​യ നി​ർ​മാ​ണ​ത്തി​നാ​യി ചാ​ക്കി​ൽ കെ​ട്ടി സൂ​ക്ഷി​ച്ചി​രു​ന്ന മീ​ൻ ക​ച്ച​വ​ട​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള 80 കി​ലോ​ഗ്രാം ഐ​സ്, പു​ഴു​ത്ത് പൂ​പ്പ​ൽ ബാ​ധി​ച്ച 25 കി​ലോ പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ൾ, ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത നി​റം ചേ​ർ​ത്ത​താ​യി ക​ണ്ടെ​ത്തി​യ 35 പാ​യ്ക്ക​റ്റ് മി​ഠാ​യി, പൂ​പ്പ​ൽ ബാ​ധി​ച്ച ജ്യൂ​സ് ക​രി​ന്പ്, കീ​ടാ​ണു​ക്ക​ളു​ള്ള ഭ​ക്ഷ​ണ​ചേ​രു​വ​ക​ൾ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു.
താ​ല്കാ​ലി​ക ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ഹെ​ൽ​ത്ത് കാ​ർ​ഡി​ല്ലാ​തെ പാ​ച​ക​തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ത്വ​ക് രോ​ഗ​ബാ​ധി​ത​രാ​യ നാ​ലു പേ​രെ ജോ​ലി​യി​ൽ​നി​ന്നു മാ​റ്റി​നി​ർ​ത്തി. ക​ച്ച​വ​ട​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ല​വാ​ര​മി​ല്ലാ​ത്ത പ്ലാ​സ്റ്റി​ക് കൂ​ടു​ക​ളു​ടെ ഉ​പ​യോ​ഗം വി​ല​ക്കു​ക​യും പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള ക​ച്ച​വ​ട മാ​ലി​ന്യ​ങ്ങ​ൾ സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ത​ന്നെ ശേ​ഖ​രി​ച്ച് ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ന്ന​തി​നു വേ​ണ്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു കൈ​മാ​റു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
താ​ത്കാ​ലി​ക ഭ​ക്ഷ​ണ, പാ​നീ​യ നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചി​ട്ടു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ശു​ചീ​ക​രി​ച്ച​ശേ​ഷ​മാ​ണു ക​ട​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യ​ത്. പൂ​ത്തൃ​ക്ക ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. സ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സി.​എ. സ​തീ​ഷ് കു​മാ​ർ, എ​സ്. ന​വാ​സ്, കെ.​കെ. സ​ജീ​വ്, പി.​എ​സ്. ലി​സി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും സ്ഥ​ല​ത്ത് തു​ട​ർ പ​രി​ശോ​ധ​ന​ക​ൾ ഉ​ണ്ടാ​കും.
സു​ര​ക്ഷി​ത​മെ​ന്ന് ഉ​റ​പ്പി​ല്ലാ​ത്ത ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ൾ വാ​ങ്ങി​ക്ക​ഴി​ക്കു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​രു​ണ്‍ ജേ​ക്ക​ബ് അ​റി​യി​ച്ചു.