ഇ​ല​ഞ്ഞി​യി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു
Thursday, July 11, 2019 12:55 AM IST
കൂ​ത്താ​ട്ടു​കു​ളം: ഇ​ല​ഞ്ഞി​യി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​താ​യി പ​രാ​തി. ന​ഗ​ര​ത്തി​ലെ ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റി​നു സ​മീ​പം നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന സ്വ​കാ​ര്യ വ​ഴി വൈ​കു​ന്നേ​ര​മാ​യാ​ൽ മ​ദ്യ​പ​രു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​കു​ക​യാ​ണ്.
വ​ഴി​യി​ൽ കൂ​ട്ടം​കു​ടി​യി​രു​ന്നു​ള്ള മ​ദ്യ​പാ​ന​വും യാ​ത്ര​ക്കാ​രെ ശ​ല്യം ചെ​യ്യ​ലും പ​തി​വാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് പ്ലാ​പ്പ​റ​ന്പി​ൽ പി.​പി. ബാ​ബു​വി​ന്‍റെ ക​പ്പ​ക്കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. കൃ​ഷി​യി​ട​ത്തി​ന്‍റെ വേ​ലി ത​ക​ർ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.