ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക​രാ​റു​കാ​ര​നു​മെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണം: യു​ഡി​എ​ഫ്
Thursday, July 11, 2019 12:55 AM IST
ആ​ലു​വ: പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം നി​ർ​മാ​ണ​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ക​രാ​റു​കാ​ര​ന്‍റെ​യും പേ​രി​ൽ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മ​ദ്രാ​സ് ഐ​ഐ​ടി​യു​ടെ​യും ഡോ. ​പി. ശ്രീ​ധ​ര​ന്‍റെ​യും പ​ഠ​ന റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ച് പാ​ലം യാ​ത്ര​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് പ​ക​രം രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​നാ​ണ് സ​ർ​ക്കാ​രും സി​പി​എ​മ്മും ശ്ര​മി​ക്കു​ന്ന​ത്. ഇ​ത് അ​പ​ല​പ​നീ​യ​മാ​ണ്. പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്ത് അ​ടി​യ​ന്ത​ര​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ ബ​ഹു​ജ​ന പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കും.
എ​റ​ണാ​കു​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ല​ക്ഷ്യ​മാ​ക്കി പു​ക​മ​റ സൃ​ഷ്ടി​ക്കാ​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​തെ​ന്നും മു​ൻ​മ​ന്തി വി.​കെ. ഇ​ബ്ര​ഹാം​കു​ഞ്ഞി​നെ ഒ​റ്റ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം ചെ​റു​ക്കു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ജി​ല്ലാ ചെ​യ​ർ​മാ​ൻ എം.​ഒ. ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. ത​ങ്ക​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​ൽ​എ​മാ​രാ​യ അ​ൻ​വ​ർ സാ​ദ​ത്ത്, എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി, റോ​ജി എം. ​ജോ​ൺ, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ വി.​പി. ജോ​ർ​ജ്, ജോ​ണി നെ​ല്ലൂ​ർ, വി.​ജെ. പൗ​ലോ​സ്, കെ. ​ബാ​ബു, കെ.​എം. അ​ബ്ദു​ൾ മ​ജീ​ദ്, വി.​വി. ജോ​ഷി, ഷി​ബു തെ​ക്കും​പു​റം, ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.