മാ​നാ​ട്ടു​പ​റ​ന്പി​ലെ അ​പ​ക​ട​വ​ള​വി​ൽ പൊ​ലി​ഞ്ഞ​ത് ആ​റ് ജീ​വ​നു​ക​ൾ
Thursday, July 11, 2019 12:55 AM IST
വൈ​പ്പി​ൻ: നാ​യ​ര​ന്പ​ലം മാ​നാ​ട്ടു​പ​റ​ന്പ് പ​ള്ളി​ക്ക് തെ​ക്ക് വ​ശ​ത്താ​യു​ള്ള വ​ള​വി​ൽ അ​പ​ക​ടം പ​തി​വാ​കു​ന്നു. ഈ ​ഭാ​ഗ​ത്തെ ഇ​ടു​ങ്ങി​യ റോ​ഡും വ​ള​വി​ൽത​ന്നെ​യു​ള്ള ഇ​ടു​ങ്ങി​യ ക​ൾ​വ​ർ​ട്ടും ഇ​തി​നു മു​ന്പും പ​ല​രു​ടെ​യും ജീ​വ​ൻ എ​ടു​ത്തി​ട്ടു​ണ്ട്. ഇ​വി​ടെ​യു​ള്ള ഇ​ല​ക്ട്രി​ക് പോ​സ്റ്റ് റോ​ഡി​ലേ​ക്ക് അ​ൽ​പം ക​യ​റി​യാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​തും വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​ണ്. ഇ​തി​നി​ടെ ഇ​പ്പോ​ൾ സ​മീ​പ​ത്ത് ത​ന്നെ ഒ​രു മ​ണ​ൽ പാ​ർ​ക്ക് കൂ​ടി വ​ന്ന​തോ​ടെ വാ​ഹ​ന​ത്തി​ര​ക്ക് മൂ​ലം അ​പ​ക​ട​സാ​ധ്യ​ത ഏ​റി​യി​ട്ടു​ണ്ട്.
ഈ ​ഭാ​ഗ​ത്തും ഇ​തി​നു വ​ട​ക്കോ​ട്ടു നീ​ങ്ങി​യും ഇ​തി​നു മു​ന്പ് നാ​ലു ജീ​വ​നു​ക​ൾ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പൊ​ലി​ഞ്ഞി​ട്ടു​ണ്ട്. ഇ​ന്ന​ലെ വ​ല​പ്പാ​ടു സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ൾ കൂ​ടി ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തോ​ടെ മാ​നാ​ട്ടു​പ​റ​ന്പി​ൽ ഇ​തു​വ​രെ പൊ​ലി​ഞ്ഞ​ത് ആ​റു ജീ​വ​ൻ.
മ​ക​നൊ​പ്പം ബൈ​ക്കി​ന്‍റെ പി​ൻ​സീ​റ്റി​ൽ ഇ​രു​ന്ന് യാ​ത്ര ചെ​യ്തി​രു​ന്ന വീ​ട്ട​മ്മ തെ​റി​ച്ച് വീ​ണ് മ​രി​ച്ച അ​പ​ക​ടം മാ​ത്ര​മാ​ണ് പ​ക​ൽ​സ​മ​യ​ത്ത് സം​ഭ​വി​ച്ച​ത്. ബാ​ക്കി​യെ​ല്ലാം രാ​ത്രി​യി​ലാ​യി​രു​ന്നു.