വെ​ടി​യു​ണ്ട​ക​ളു​മാ​യി കൊച്ചിയിൽ പിടിയിലായ അ​മേ​രി​ക്ക​ന്‍ പൗ​ര​ന് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം
Thursday, July 11, 2019 12:55 AM IST
കൊ​ച്ചി: വെ​ടി​യു​ണ്ട​ക​ളു​മാ​യി നെ​ടു​മ്പാ​ശേ​രി എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ അ​റ​സ്റ്റി​ലാ​യ അ​മേ​രി​ക്ക​ന്‍ പൗ​ര​ന്‍ കാ​സേ പോ​ള്‍ പെ​ര​സി​ന് ഹൈ​ക്കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചു. 35,000 രൂ​പ​യു​ടെ ബോ​ണ്ടും തു​ല്യ തു​ക​യ്ക്കു​ള്ള ആ​ള്‍​ജാ​മ്യ​വു​മാ​ണ് മു​ഖ്യ വ്യ​വ​സ്ഥ.
എ​റ​ണാ​കു​ളം ജി​ല്ല വി​ട്ടുപോ​ക​രു​ത്, താ​മ​സ സ്ഥ​ല​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്ക​ണം, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ല്‍ ഹാ​ജ​രാ​ക​ണം എന്നീ വ്യവസ്ഥകളുമുണ്ട്.ക​ഴി​ഞ്ഞ ജൂ​ണ്‍ 24നു ​വൈ​കി​ട്ട് 6.40 ന് ​നെ​ടു​മ്പാ​ശേ​രി എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ വ​ന്നി​റ​ങ്ങി​യ പെ​ര​സി​ന്‍റെ ബാ​ഗി​ല്‍നി​ന്ന് ര​ണ്ട് വെ​ടി​യു​ണ്ട​ക​ള്‍ ക​ണ്ടെ​ടു​ത്തി​രു​ന്നു. തു​ട​ര്‍​ന്ന് സു​ര​ക്ഷാ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​യാ​ളെ നെ​ടു​മ്പാ​ശേ​രി പോ​ലീ​സി​നു കൈ​മാ​റി. ഇപ്പോൾ റി​മാ​ന്‍​ഡി​ലാ​ണ്.
ഇ​ന്‍​ഫോ പാ​ര്‍​ക്കി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കാ​ന്‍ എ​ത്തി​യ​താ​ണെ​ന്നും ഒ​രു വ​ര്‍​ഷം ഇ​ന്ത്യ​യി​ല്‍ താ​മ​സി​ക്കാ​നു​ള്ള അ​നു​മ​തി​യു​ണ്ടെ​ന്നും ഹ​ര്‍​ജി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വെ​ടി​യു​ണ്ട കൈ​വ​ശം വയ്​ക്കു​ന്ന​ത് ഇ​ന്ത്യ​യി​ല്‍ കു​റ്റ​ക​ര​മാ​ണെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നെ​ന്നാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍റെ വാ​ദം.