മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യിൽ
Thursday, July 11, 2019 12:55 AM IST
തോ​പ്പും​പ​ടി: എം​ഡി​എം​എ മ​യ​ക്കു​മ​രു​ന്നു​മാ​യി ഫോ​ർ​ട്ടു​കൊ​ച്ചി സ്വ​ദേ​ശി പി​ടി​യി​ൽ. തോ​പ്പും​പ​ടി സി​ബി​എ​സ്ഇ റോ​ഡി​ൽ പ​ള്ളി​ക്ക​തൈ​വീ​ട്ടി​ൽ ഇ​മ്മാ​നു​വ​ൽ സ​ച്ചി(27)​നെ​യാ​ണ് കൊ​ച്ചി എ​ക്സൈ​സ് സി​ഐ ടി.​എ​സ്. ശ​ശി​കു​മാ​റും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. തോ​പ്പും​പ​ടി​ക്ക് സ​മീ​പം കാ​റി​ൽ​വ​ച്ചാ​ണ് അ​ഞ്ച് ഗ്രാം ​എം​ഡി​എം​എ​യു​മാ​യാ​ണ് ഇ‍​യാ​ൾ പി​ടി​യി​ലാ​യ​ത്.
ഗ്രാ​മി​ന് 5,000 രൂ​പ നി​ര​ക്കി​ൽ വി​ല്പ​ന ന​ട​ത്തു​ന്ന മ​യ​ക്കു​മ​രു​ന്ന് ബം​ഗ​ളൂ​രു​വി​ൽനി​ന്നാ​ണ് ഇ​യാ​ൾ​ക്ക് ല​ഭി​ച്ചി​രു​ന്ന​ത്.
യു​വാ​ക്ക​ള്‍​ക്കി​ട​യി​ൽ മെ​ത്ത്, കേ​ളി, എ​ക്സി​റ്റ​ഡ് എ​ന്നീ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന ഉ​ത്തേ​ക​മ​രു​ന്ന് ത​ല​ച്ചോ​റി​ന്‍റെ കോ​ശ​ങ്ങ​ളെ ന​ശി​പ്പി​ച്ച് ഓ​ർ​മ​യി​ല്ലാ​താ​ക്കും. എ​ക്സൈ​സ് സം​ഘ​ത്തി​ൽ ഐ​ബി ഇ​ൻ​സ്പെ​ക്ട​ർ ദേ​വ​ദാ​സ്, പ്രീ​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്.​എം. ടോ​ണി കൃ​ഷ്ണ, ഒ.​എ​ൻ. അ​ജ​യ​കു​മാ​ർ, എ. ​എ​സ്. ജ​യ​ൻ, കെ.​പി. ജ​യ​റാം എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.