ഓ​രോ വീ​ട്ടി​ലും പ​ഴ​ത്തോ​ട്ടം ഒ​രു​ക്കാ​ൻ കൃ​ഷി​കേ​ന്ദ്രം
Thursday, July 11, 2019 12:55 AM IST
കൊ​ച്ചി: വീ​ടു​ക​ളി​ൽ​ത​ന്നെ ഗു​ണ​മേ​ൻ​മ​യു​ള്ള ഫ​ല​വ​ർ​ഗ​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​ന് പ്രോ​ത്സാ​ഹ​ന​വു​മാ​യി എ​റ​ണാ​കു​ളം കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്രം (കെ​വി​കെ). ഓ​രോ വീ​ട്ടി​ലും ഒ​രു പ​ഴ​ത്തോ​ട്ട​മൊ​രു​ക്കി കീ​ട​നാ​ശി​നി​ര​ഹി​ത പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ക​യാ​ണു പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. വ​ലി​യ സ​ങ്കീ​ർ​ണ​ത​ക​ളി​ല്ലാ​തെ​ത​ന്നെ പ​ഴ​ത്തോ​ട്ടം ഒ​രു​ക്കാ​വു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ കെ​വി​കെ പ​രി​ച​യ​പ്പെ​ടു​ത്തും.
ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക​സ്ഥ​ല​സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്കു വീ​ടി​ന്‍റെ മ​ട്ടു​പ്പാ​വി​ൽ പ​ഴം കൃ​ഷി ന​ട​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും കെ​വി​കെ ന​ൽ​കും. വീ​ട്ടി​ലെ പ​ഴം കൃ​ഷി​രീ​തി​ക​ളെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നു നാ​ളെ സി​എം​എ​ഫ്ആ​ർ​ഐ​യി​ൽ മേ​ള സം​ഘ​ടി​പ്പി​ക്കും. കൃ​ഷി​രീ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളോ​ടൊ​പ്പം എ​ല്ലാ​വി​ധ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളും മേ​ള​യി​ൽ ല​ഭ്യ​മാ​കും.
ഉ​ന്ന​ത​ഗു​ണ​നി​ല​വാ​ര​വും കാ​യ്ഫ​ല​വു​മു​ള്ള മാ​വ്, പ്ലാ​വ്, പേ​ര, പ​പ്പാ​യ, ചാ​ന്പ, നെ​ല്ലി, എ​ഗ്ഗ് ഫ്രൂ​ട്ട്, വി​വി​ധ​യി​നം നാ​ര​കം, കു​ടം​പു​ളി, ചെ​റി, പാ​ഷ​ൻ ഫ്രൂ​ട്ട്, സ്റ്റാ​ർ ആ​പ്പി​ൾ, ടി​ഷ്യു ക​ൾ​ച്ച​ർ വാ​ഴ എ​ന്നി​വ​യു​ടെ തൈ​ക​ൾ​ക്കു പു​റ​മെ വി​ത്തി​ട്ടു മു​ള​പ്പി​ച്ച ക​റി​വേ​പ്പ്, കു​റ്റി​കു​രു​മു​ള​ക് തൈ​ക​ളും മേ​ള​യി​ൽ ല​ഭി​ക്കും. ജൈ​വ​വ​ള​ങ്ങ​ളും ഫി​റ​മോ​ണ്‍ കെ​ണി​ക​ളും ഫ​ല​വ​ർ​ഗ​ങ്ങ​ളു​ടെ കൃ​ഷി വി​വ​രി​ക്കു​ന്ന വി​വി​ധ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും മ​റ്റും മേ​ള​യി​ൽ​നി​ന്നു വാ​ങ്ങാ​നാ​കും.
ഫ​ല​വ​ർ​ഗ​വി​ള​ക​ളു​ടെ കൃ​ഷി​രീ​തി​ക​ളും കീ​ട​രോ​ഗ നി​യ​ന്ത്ര​ണ മാ​ർ​ഗ​ങ്ങ​ളും പ്രൂ​ണിം​ഗ് രീ​തി​ക​ളും മ​ന​സി​ലാ​ക്കാ​നും സം​ശ​യ​ങ്ങ​ൾ തീ​ർ​ക്കാ​നും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ ഹെ​ൽ​പ് ഡെ​സ്കും മേ​ള​യി​ലു​ണ്ടാ​കും. ഫോ​ൺ: 8281757450.