പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്ക​ണം: ഹൈ​ബി ഈ​ഡ​ന്‍
Thursday, July 11, 2019 12:55 AM IST
കൊ​ച്ചി: ലാ​ഭ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ പോ​ലും ഓ​ഹ​രി​ക​ള്‍ വി​റ്റ​ഴി​ച്ചു​കൊ​ണ്ടു രാ​ജ്യ​ത്തി​ന്‍റെ​യും ജ​ന​ങ്ങ​ളു​ടെ​യും സ​മ്പ​ത്ത് സ്വ​കാ​ര്യ​മേ​ഖ​ല​യ്ക്ക് കൈ​മാ​റു​ന്ന​ത് ദൗ​ര്‍​ഭാ​ഗ്യ​കാ​ര്യ​മാ​ണെ​ന്ന് ഹൈ​ബി ഈ​ഡ​ന്‍ എം​പി ലോ​ക്സ​ഭ​യി​ല്‍ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ വാ​ണി​ജ്യ ത​ല​സ്ഥാ​ന​മാ​യ കൊ​ച്ചി​യി​ലെ പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​ങ്ങ​ളാ​യ കൊ​ച്ചി​ന്‍ പോ​ര്‍​ട്ട്, കൊ​ച്ചി​ന്‍ റി​ഫൈ​ന​റി, കൊ​ച്ചി​ന്‍ ഷി​പ്യാ​ര്‍​ഡ്, ക​ള​മ​ശേ​രി എ​ച്ച്എം​ടി, ആ​ലു​വ ഫാ​ക്ട്, എ​ല്‍​എ​ന്‍​ജി ടെ​ര്‍​മി​ന​ല്‍ എ​ന്നി​വ​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ശൂ​ന്യ​വേ​ള​യി​ൽ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.