സ​ഹോ​ദ​ര​ങ്ങ​ളെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 7 വ​ർ​ഷം ത​ട​വ്
Thursday, July 11, 2019 12:55 AM IST
പ​റ​വൂ​ർ: മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി സ​ഹോ​ദ​ര​ങ്ങ​ളായ രണ്ടു പേരെ ആ​ക്ര​മി​ക്കു​ക​യും വ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ബി​നാ​നി​പു​രം-ക​ടു​ങ്ങ​ല്ലൂ​ർ ത​ണ്ടാ​രി​ക്ക​ൽ കോ​ള​നി​യി​ൽ അ​ലി​യാ​റി​ന്‍റെ മ​ക​ൻ അ​ജാ​സി (32)നെ ​പ​റ​വൂ​ർ അ​ഡീ​ഷ​ണ​ൽ അ​സി. സെ​ഷ​ൻ​സ് ജ​ഡ്ജ് ടി.​സ​ഞ്ജു ഏ​ഴു വ​ർ​ഷം ക​ഠി​ന​ത​ട​വും 7000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പി​ഴ​ത്തു​ക ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ക​ടു​ങ്ങ​ല്ലൂ​ർ-മു​പ്പ​ത്ത​ടം മ​ന​ക്ക​പ്പ​ടി കു​ന്പ​ളം​പ​റ​ന്പി​ൽ സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മ​ക​ൻ സു​ജി​ത് (37), സ​ഹോ​ദ​ര​ൻ സി​ജു (35) എ​ന്നി​വ​ർ​ക്ക് ന​ൽ​കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.
സു​ജി​ത്തി​ന്‍റെ ക​ട​യു​ടെ സ​മീ​പം സി​മ​ന്‍റ് ക​ട്ട​ക​ൾ അ​ടു​ക്കി​വ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. ഒ​ന്നാം പ്ര​തി അ​ജാ​സും ര​ണ്ടാം പ്ര​തി​യും പി​താ​വു​മാ​യ അ​ലി​യാ​രും കൂ​ടി 2016 മേ​യ് 29ന് ​വൈ​കു​ന്നേ​രം 6.45ന് ​മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി സു​ജി​ത്തി​നെ​യും സി​ജു​വി​നെ​യും ആ​ക്ര​മി​ച്ച് വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്.
തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ ര​ണ്ടാം​പ്ര​തി അ​ലി​യാ​രെ കോ​ട​തി വെ​റു​തെ വി​ട്ടു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​മാ​രാ​യ കെ.​കെ. സാ​ജി​ത, പി.​ശ്രീ​റാം, ജ്യോ​തി അ​നി​ൽ​കു​മാ​ർ, എം.​ബി. ഷാ​ജി എ​ന്നി​വ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.