ചാ​ല​യ്ക്ക​ക്കാ​രു​ടെ തോ​മ​സ് മാ​പ്പി​ള ഓ​ർ​മ​യാ​യി
Thursday, July 11, 2019 10:45 PM IST
ആ​ലു​വ: ചാ​ല​യ്ക്ക​ക്കാ​രു​ടെ കാ​ർ​ന്നോ​രാ​യ തോ​മ​സ് മാ​പ്പി​ള (കാ​ട്ടി​പ്പ​ള്ള​ത്ത് വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ തോ​മ​സ്-79) ഓ​ർ​മ​യാ​യി. ത​ന്‍റെ ര​ണ്ടു ക​ണ്ണു​ക​ളും ദാ​നം ചെ​യ്താ​ണ് അ​ദ്ദേ​ഹം വി​ട​വാ​ങ്ങി​യ​ത്. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ​ച്ചു​ട​ർ​ന്ന് ഇ​ന്ന​ലെ​യാ​യി​രു​ന്നു അ​ന്ത്യം. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: സാ​റാ​മ്മ, ക്ലീ​റ്റ​സ്, ഷാ​ജി, റീ​ന, പ​രേ​ത​നാ​യ ജോ​സ്.

ചാ​ല​യ്ക്ക​ലി​ന്‍റ പ​ഴ​യ​കാ​ല പ്ര​താ​പ​കാ​ല​ത്ത് ച​രി​ത്ര​ത്തി​ൽ തി​ള​ങ്ങി​നി​ന്ന ഏ​ക ക്രി​സ്ത്രീ​യ കു​ടും​ബ​ത്തി​ലെ സ​ഹോ​ദ​ര​ൻ​മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു തോ​മ​സ് മാ​പ്പി​ള. മി​ക​ച്ച തി​രു​മ്മ​ൽ​കാ​ര​നാ​യി​രു​ന്ന ഇ​ദ്ദേ​ഹം പെ​രി​യാ​റി​ലെ നി​ല​യി​ല്ലാ​ക്ക​യ​ങ്ങ​ളി​ല​ട​ക്കം മു​ങ്ങു​ന്ന മു​ങ്ങ​ൽ വി​ദ​ഗ്ധ​നും നീ​ന്ത​ൽ​കാ​ര​നു​മാ​യി​രു​ന്നു. അ​ല​ക്കി​ത്തേ​ച്ച വ​സ്ത്ര​ങ്ങ​ൾ മാ​ത്രം ധ​രി​ച്ചു കാ​ണ​പ്പെ​ട്ടി​രു​ന്ന ഇ​ദ്ദേ​ഹം നാ​ട്ടി​ലെ മു​തി​ർ​ന്ന കാ​ര​ണ​വ​ൻ​മാ​രി​ൽ പ​ല​രു​ടെ​യും വി​ശ്വ​സ്ത​നാ​യ കൂ​ട്ടു​കാ​ര​നാ​യി​രു​ന്നു.

പ​ക​യും വി​ദ്വേ​ഷ​വു​മി​ല്ലാ​തെ സ്നേ​ഹ​വും മ​ത​മൈ​ത്രി​യും പ​ര​സ്പ​ര​വി​ശ്വാ​സ​വും കാ​രു​ണ്യ​വും കാ​ത്തു​പോ​ന്ന തോ​മ​സ് മാ​പ്പി​ള മാ​തൃ​കാ പു​രു​ഷ​നാ​യി​രു​ന്നെ​ന്നു പു​തു​ത​ല​മു​റ​യും പ​റ​യു​ന്നു. തോ​മ​സ് മാ​പ്പി​ള​യു​ടെ വി​യോ​ഗം ചാ​ല​യ്ക്ക​ൽ നി​വ​സി​ക​ളെ​യാ​കെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി. നേ​ര​ത്തെ​യു​ള്ള സ​മ്മ​ത​പ്ര​കാ​രം ക​ണ്ണു​ക​ൾ അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​ക്കാ​ണു ന​ൽ​കി​യ​ത്. സം​സ്കാ​രം ന​ട​ത്തി.