കരുമാലൂരിൽ ലോ​റി 15 അ​ടി താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞു
Friday, July 12, 2019 1:13 AM IST
ക​രു​മാ​ലൂ​ർ: ആ​ലു​വ-പ​റ​വു​ർ കെ​എ​സ്ആ​ർ​ടി​സി റോ​ഡി​ൽ ക​രു​മാ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ന് സ​മീ​പ​ത്തെ വ​ള​വി​ൽ കാ​യ ക​യ​റ്റി​വ​ന്ന ലോ​റി 15 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. ഡ്രൈ​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വ​യ​നാ​ട്ടി​ൽ​നി​ന്നു ആ​ലു​വ മാ​ർ​ക്ക​റ്റി​ലേ​ക്ക് കാ​യ​യു​മാ​യി വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന 15 ട​ൺ കാ​യ പി​ക്ക​പ്പ് വാ​ൻ ഉ​പ​യോ​ഗി​ച്ച് ആ​ലു​വ മാ​ർ​ക്ക​റ്റി​ലേ​ക്ക് മാ​റ്റി. ഡ്രൈ​വ​റെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ആ​ലു​വയിലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ലെ കാ​ന​യും സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ മ​തി​ലും ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഈ ​റോ​ഡി​ൽ മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

മ​റി​ഞ്ഞ ലോ​റി ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് മാ​റ്റി. പി​ന്നീ​ട് ആ​ല​ങ്ങാ​ട് പോ​ലീ​സെ​ത്തി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.