ന​വീ​ക​ര​ണം തു​ട​ങ്ങാ​തെ കോ​ത​മം​ഗ​ലം-​ചേ​ലാ​ട് റോ​ഡ്
Friday, July 12, 2019 1:13 AM IST
കോ​ത​മം​ഗ​ലം: നി​ർ​മാ​ണോ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് നാ​ല് മാ​സം പി​ന്നി​ട്ടി​ട്ടും കോ​ത​മം​ഗ​ലം-​ചേ​ലാ​ട് റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​നങ്ങൾ തു​ട​ങ്ങാ​ത്ത​തി​നെ​തി​രേ ജ​ന​രോ​ഷം ശ​ക്ത​മാ​കു​ന്നു. 1.75 കോ​ടി രൂ​പ​യ്ക്കാ​ണ് റോ​ഡി​ന്‍റെ അ​ഞ്ച് കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗം ന​വീ​ക​രി​ക്കാ​ൻ ക​രാ​ർ ചെ​യ്തി​ട്ടു​ള്ള​ത്.

റോ​ഡി​ന്‍റെ ടാ​റിം​ഗി​നു പു​റ​മെ മ​ല​യി​ൻ​കീ​ഴ്, മി​നി​പ്പ​ടി തു​ട​ങ്ങി​യ ജം​ഗ്ഷ​നു​ക​ൾ ആ​ധു​നി​ക രീ​തി​യി​ൽ ന​വീ​ക​രി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. കൂ​ടാ​തെ വെ​ള്ള​ക്കെ​ട്ടു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ക്രോ​സ് ഡ്രെ​യി​നേ​ജും, എം​എ​ൽ​എ ഓ​ഫീസി​നു സ​മീ​പം കാ​ന​യും നി​ർ​മി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നോ​ട​കം ത​ന്ന ക​രാ​രി​ന്‍റെ കാ​ലാ​വ​ധി പ​കു​തി​യി​ലേ​റെ പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. ജ​നു​വ​രി​ക്കു മു​ന്പ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നി​രിക്കേ ജോ​ലി വൈ​കു​ന്ന​ത് എ​ന്തു​കൊ​ണ്ടെ​ന്ന​തി​ൽ കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

നി​ശ്ചി​ത സ​മ​യ​ത്തി​നു മു​ന്പ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ല​പാ​ട്. ഒ​രു വ​ർ​ഷം​കൊ​ണ്ട് തീ​ർ​ക്കേ​ണ്ട പ്ര​വൃ​ത്തി അ​ഞ്ചോ ആ​റോ മാ​സം കൊ​ണ്ട് തീ​ർ​ക്കു​ന്ന​തു റോ​ഡി​ന്‍റെ നി​ല​വാ​രത്തക​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​ക്കു​മെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. മാ​ത്ര​മ​ല്ല, നി​ർ​മാ​ണം പ​കു​തി​യാ​കു​ന്പോ​ൾ നി​ർ​ത്തി​വ​യ്ക്കു​ന്ന​തും പ​തി​വാ​ണ്. സ​മീ​പ​കാ​ല​ത്തു പ​ല റോ​ഡു​ക​ളു​ടേ​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

എ​സ്റ്റി​മേ​റ്റ് തു​ക വ​ർ​ധി​പ്പി​ക്കാ​നാ​യി ക​രാ​റു​കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്നു ന​ട​ത്തു​ന്ന ത​ട്ടി​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​ർ​മാ​ണം വൈ​കി​ക്കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.