ചോ​ര​ക്കു​ഴി​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്
Friday, July 12, 2019 1:13 AM IST
കൂ​ത്താ​ട്ടു​കു​ളം: എം​സി റോ​ഡി​ലെ ചോ​ര​ക്കു​ഴി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​ണ​ക്കാ​രി സ​തി​സ​ദ​ന​ത്തി​ൽ രാ​മ​ച​ന്ദ്ര​ൻ(60), മ​ക​ൾ ഇ​ന്ദു(30) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഇ​ന്ദു​വി​ന്‍റെ മ​ക​ൻ ശി​വ (അ​ഞ്ചു വ​യ​സ്) പരിക്കേൽക്കാ
തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​നു പി​ന്നി​ൽ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ സ​മീ​പ​ത്തെ ഓ​ട​യി​ൽ പ​തി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ കൂ​ത്താ​ട്ടു​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.