കി​ണ​റ്റി​ൽ വീണ പ​ശു​വി​ന് അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​യായി
Friday, July 12, 2019 1:13 AM IST
കോ​ല​ഞ്ചേ​രി: കി​ണ​റ്റി​ൽ വീണ പ​ശു​വി​നു അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​ക​രാ​യി. ഇ​ന്ന​ലെ രാ​വി​ലെ 11.30ഓ​ടെ പ​ട്ടി​മ​റ്റ​ത്താ​യി​രു​ന്നു സം​ഭ​വം. കൈ​ത​ക്കാ​ട് എ​ര​പ്പും​പാ​റ​യി​ൽ വാ​ല​യി​ൽ ജോ​ർ​ജി​ന്‍റെ പ​ശു​വാ​ണ് പ​റ​മ്പി​ലെ ചു​റ്റു​മ​തി​ലി​ല്ലാ​ത്ത കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട​ത്.
പ​തി​ന​ഞ്ച് അ​ടി​യി​ല​ധി​കം ആ​ഴ​വും, എ​ട്ട​ടി​യോ​ളം വെ​ള്ള​വു​മു​ണ്ടാ​യി​രു​ന്ന കി​ണ​റി​ൽ​നി​ന്ന് പ​ശു​വി​നെ ക​ര​യ്ക്കു​ക​യ​റ്റാ​ൻ വീ​ട്ടു​കാ​ർ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​യാ​താ​യ​തോ​ടെ പ​ട്ടി​മ​റ്റം അ​ഗ്നി​ര​ക്ഷാ​സേ​ന ഓ​ഫീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​സി. സാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സേ​ന കി​ണ​റ്റി​ലി​റ​ങ്ങി റെ​സ്ക്യു ബെ​ൽ​റ്റ്, റോ​പ്പ് എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്താ​ൽ പ​ശു​വി​നെ സു​ര​ക്ഷി​ത​മാ​യി ബ​ന്ധി​ച്ചു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ​ശു​വി​നെ പ​രി​ക്കു​ക​ളി​ല്ലാ​തെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.