അ​ടി​ക്ക​ടിയുള്ള വൈ​ദ്യു​തി മു​ട​ക്കം ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ല​യ്ക്കു​ന്നു
Friday, July 12, 2019 1:14 AM IST
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ടി​ക്ക​ടി​യു​ള്ള വൈ​ദ്യു​തി മു​ട​ക്കം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ദു​രി​ത​മാ​കു​ന്നു. ദി​വ​സ​വും നി​ര​വ​ധിത്ത​വ​ണ​യാ​ണ് രാ​പ​ക​ലെ​ന്നോ​ണം വൈ​ദ്യു​തി ത​ട​സ​പ്പെ​ടു​ന്ന​ത്. മ​ണി​ക്കൂ​റി​ൽ കു​റ​ഞ്ഞ​ത് മൂ​ന്നു​പ്രാ​വ​ശ്യ​മെ​ങ്കി​ലും വൈ​ദ്യു​തി ത​ട​സ​പ്പെ​ടു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
നേ​ര​ത്തെ പ​തി​വാ​യി വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ടി​രു​ന്ന​തു വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നു ഇ​ട​യാ​ക്കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു വൈ​ദ്യു​തി ത​ട​സം പ​രി​ഹ​രി​ക്കാ​നാ​യാ​ണ് ല​ക്ഷ​ക​ണ​ക്കി​നു രൂ​പ ചെ​ല​വ​ഴി​ച്ച് ന​ഗ​ര​ത്തി​ൽ ഏ​രി​യ​ൽ ബ​ഞ്ച​ഡ് കേ​ബി​ൾ(​എ​ബി​സി) സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. എ​ബി​സി സം​വി​ധാ​നം നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ലെ വൈ​ദ്യു​തി മു​ട​ക്ക​ത്തി​നു പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് നേ​ര​ത്തെ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ, വൈ​ദ്യു​തി ത​ട​സ​ത്തി​നു യാ​തൊ​രു പ്ര​തി​വി​ധി​യു​മു​ണ്ടാ​യി​ല്ല. പ​ദ്ധ​തി നി​ല​വി​ൽ വ​ന്ന ഏ​താ​നും ദി​വ​സ​ത്തേ​ക്ക് വൈ​ദ്യു​തി ത​ട​സം ഒ​ഴി​വാ​യി​രു​ന്നെ​ങ്കി​ലും നി​ല​വി​ൽ അ​ടി​ക്ക​ടി വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ടു​ന്ന സ്ഥി​തി​യാ​ണ്.
വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​കു​ന്ന​ത് ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര - വ്യ​വ​സാ​യ​ങ്ങ​ളെ​യും, സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​യും കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ജ​ന​റേ​റ്റ​ർ ഇ​ല്ലെ​ങ്കി​ൽ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​വാ​ത്ത സ്ഥി​തി​യാ​ണു​ള്ള​തെ​ന്നു മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ജ്മ​ൽ ച​ക്കു​ങ്ങ​ൽ പ​റ​ഞ്ഞു. തു​ട​ർ​ച്ച​യാ​യി വൈ​ദ്യു​തി ത​ട​സ​പ്പെ​ടു​ന്ന​തി​നെ​തി​രേ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും അ​ജ്മ​ൽ മു​ന്ന​റി​യി​പ്പു ന​ൽ​കി.
അ​ടി​ക്ക​ടി വൈ​ദ്യു​തി ത​ട​സ​പ്പെ​ടു​ന്ന​തു​മൂ​ലം വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​താ​യും പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല​ട​ക്കം വൈ​ദ്യു​ത ത​ട​സം പ​തി​വാ​യി​രി​ക്കു​ന്ന​തി​നാ​ൽ രാ​ത്രി​യി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യ​വും വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.