ത​ക​രാ​റി​ലാ​യ ബ​സു​ക​ൾ സാ​മൂ​ഹ്യവി​രു​ദ്ധ​രു​ടെ താ​വ​ളം
Friday, July 12, 2019 1:14 AM IST
കൂ​ത്താ​ട്ടു​കു​ളം: കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ വ​നി​താ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​നു സ​മീ​പം പാ​ർ​ക്കു ചെ​യ്തി​രി​ക്കു​ന്ന ത​ക​രാ​റി​ലാ​യ ബ​സു​ക​ൾ യാ​ത്ര​ക്കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ദു​രി​ത​മാ​യി മാ​റു​ന്നു. കൂ​ത്താ​ട്ടു​കു​ളം സ്റ്റാ​ൻ​ഡി​ലെ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​നു ചു​റ്റും ത​ക​രാ​റി​ലാ​യ ബ​സു​ക​ൾ നി​ര​ത്തി​യി​രി​ക്കു​ന്ന​തി​നാ​ൽ ഇ​വി​ടം സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. സ​ന്ധ്യ​മ​യ​ങ്ങി​യാ​ൽ ത​ക​രാ​റി​ലാ​യി കി​ട​ക്കു​ന്ന ബ​സു​ക​ളി​ൽ മ​ദ്യ​പാ​നി​ക​ളും ക​ഞ്ചാ​വു മാ​ഫി​യ​ക​ളും അ​ഴി​ഞ്ഞാ​ടു​ക​യാ​ണ്.
ക​ഴി​ഞ്ഞ ദി​വ​സം വ​നി​താ ജീ​വ​ന​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ യു​വാ​വി​നെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ പി​ടി​കൂ​ടി​യി​രു​ന്നു. ഡ്യൂ​ട്ടി​ക്കെ​ത്തു​ന്ന വ​നി​താ ജീ​വ​ന​ക്കാ​ർ വ​സ്ത്രം മാ​റു​ന്ന വി​ശ്ര​മ​കേ​ന്ദ്ര​ത്തി​നു സ​മീ​പ​മാ​ണ് ത​ക​രാ​റി​ലാ​യ ബ​സു​ക​ൾ പാ​ർ​ക്കു ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം വ​നി​ത ജീ​വ​ന​ക്കാ​രാ​ണ് ഏ​റെ​യും ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്.
ഇ​തി​നു പു​റ​മെ യാ​ത്ര​ക്കാ​ർ സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ക​വാ​ടം അ​ട​ച്ചാ​ണ് ബ​സ് പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ​നി​ന്നു പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന​ത് ഇ​തു വ​ഴി​യാ​ണ്. ബ​സു​ക​ൾ നി​ര​ത്തി​യി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് ഇ​റ​ങ്ങി​വ​രു​ന്ന ബ​സി​ലെ ഡ്രൈ​വ​ർ​ക്ക് കാ​ഴ്ച ത​ട​സ​പ്പെ​ടു​ന്ന​തി​നാ​ൽ അ​പ​ക​ട​വും പ​തി​വാ​ണ്. ത​ക​രാ​റി​ലാ​യ ബ​സു​ക​ൾ ഇ​വി​ടെ നി​ന്നും നീ​ക്കം ചെ​യ്തു ജീ​വ​ന​ക്കാ​രു​ടെ​യ​ട​ക്ക​മു​ള്ള​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്.