ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​യി​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് രൂ​പീ​ക​ര​ണം
Friday, July 12, 2019 1:14 AM IST
വാ​ഴ​ക്കു​ളം: ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് രൂ​പീ​ക​രി​ക്കു​ന്നു. ‘വാ​ഴ​ക്കു​ളം പി​ഒ’ എ​ന്ന ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ട്ര​സ്റ്റ് രൂ​പീ​ക​രി​ക്കു​ന്ന​ത്. ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും അം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യും വാ​ഴ​ക്കു​ളം റോ​ട്ട​റി ക്ല​ബ് ഹാ​ളി​ൽ നാ​ളെ വൈ​കു​ന്നേ​രം 4ന് ​ന​ട​ക്കും. സ​മൂ​ഹ​ത്തി​ൽ വ്യ​ത്യ​സ്ത മേ​ഖ​ല​യി​ൽ ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന വ്യ​ക്തി​ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും ക​ണ്ടെ​ത്തി സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ളെ​പ്പോ​ലെ ക​രു​തി സാ​മ്പ​ത്തി​ക​വും ഇ​ത​ര​വു​മാ​യ സ​ഹാ​യം ന​ൽ​കു​ക​യാ​ണ് ട്ര​സ്റ്റി​ന്‍റെ ല​ക്ഷ്യം.
പൈ​നാ​പ്പി​ൾ മേ​ഖ​ല​യാ​യ വാ​ഴ​ക്കു​ളം കേ​ന്ദ്ര​മാ​ക്കി 2013ൽ ​ആ​രം​ഭി​ച്ച ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​യാ​ണി​ത്. വാ​ഴ​ക്കു​ളം ത​പാ​ലാ​ഫീ​സി​നു കീ​ഴി​ൽ വ​രു​ന്ന​വ​രും ഈ ​മേ​ഖ​ല​യു​മാ​യി നേ​രി​ട്ടോ, പ​രോ​ക്ഷ​മാ​യോ ബ​ന്ധ​മു​ള്ള​വ​രു​മാ​ണ് ഇ​തി​ലെ അം​ഗ​ങ്ങ​ൾ.