പെ​രു​ന്പാ​വൂ​രി​ൽ ക​ഞ്ചാ​വു​മാ​യി ആ​സാം സ്വ​ദേ​ശി പി​ടി​യി​ൽ
Friday, July 12, 2019 1:15 AM IST
പെ​രു​മ്പാ​വൂ​ർ: പെ​രു​ന്പാ​വൂ​രി​ൽ ക​ഞ്ചാ​വു കൈ​മാ​റു​ന്ന​തി​നി​ടെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. ആ​സാം സ്വ​ദേ​ശി ഇ​സാ​ബ് അ​ലി ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​യെ എം​സി റോ​ഡ് മ​ല​മു​റി ന​ങ്ങേ​ലി​പ്പ​ടി​യി​ൽ നി​ന്നാ​ണ് കു​ന്ന​ത്തു​നാ​ട് സി​ഐ സി.​കെ. സ​ജി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. പ്ര​തി​യു​ടെ പ​ക്ക​ൽ​നി​ന്നു ര​ണ്ടു കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.
ആ​സാ​മി​ൽനി​ന്നു തു​ച്ഛ​മാ​യ വി​ല​യ്ക്ക് വാ​ങ്ങു​ന്ന ക​ഞ്ചാ​വ് കേ​ര​ള​ത്തി​ലെ​ത്തി​ച്ച് വ​ൻ വി​ല​യ്ക്കാ​ണ് വി​റ്റ​ഴി​ക്കു​ന്ന​ത്. ട്രെ​യി​ൻ മാ​ർ​ഗം ക​ഞ്ചാ​വ് തൃ​ശൂ​രി​ലെ​ത്തി​ച്ച് അ​വി​ടെനി​ന്നാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്ക് കൈ​മാ​റു​ക​യാ​ണ് പ്ര​തി​യു​ടെ രീ​തി. ബാ​ഗി​ൽ ര​ഹ​സ്യ അ​റ​യു​ണ്ടാ​ക്കി അ​തി​ലൊ​ളി​പ്പി​ച്ചാ​ണ് ക​ഞ്ചാ​വ് ക​ട​ത്തി​യി​രു​ന്ന​ത്.
പെ​രു​മ്പാ​വൂ​ർ - മ​ല​മു​റി ഭാ​ഗ​ങ്ങ​ളി​ൽ ക​ഞ്ചാ​വു വി​ല്പ​ന ന​ട​ത്തു​ന്ന​തി​ൽ പ്ര​ധാ​യ ക​ണ്ണി​യാ​ണ് പ്ര​തി​യെ​ന്ന് എ​ക്‌​സൈ​സ് പ​റ​ഞ്ഞു. സി​ഐ സി.​കെ. സ​ജി​കു​മാ​ർ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക ഷോ​ഡോ ടീ​മാ​ണ് പ്ര​തി​യെ കു​ടു​ക്കി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ട് ആ​ഴ്ച​യാ​യി പ്ര​തി ഷാ​ഡോ ടീ​മി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
ല​ഹ​രി മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ 0484-2591203, 9400069559 എ​ന്നീ ന​മ്പ​റു​ക​ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ അ​റി​യി​ച്ചു.