സ്കൂ​ട്ട​റി​ൽ ക​റ​ങ്ങി ല​ഹ​രി​ഗു​ളി​ക വി​റ്റി​രു​ന്ന യു​വാ​വ് കു​ടു​ങ്ങി
Friday, July 12, 2019 1:15 AM IST
കൊ​ച്ചി: സ്കൂ​ട്ട​റി​ൽ ക​റ​ങ്ങി ന​ട​ന്നു ന​ഗ​ര​ത്തി​ലെ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചു മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ വി​റ്റി​രു​ന്ന യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ൽ. കൊ​ച്ചി സൗ​ദി സ്വ​ദേ​ശി ഡെ​ൽ​റ്റ​സ് (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നു നൈ​ട്ര​സെ​പാ​മി​ന്‍റെ പ​ത്തു മി​ല്ലി​ഗ്രാം ഗു​ളി​ക​ക​ൾ 120 എ​ണ്ണം പി​ടി​ച്ചെ​ടു​ത്തു. ക​ച്ച​വ​ടം ന​ട​ത്താ​നു​പ​യോ​ഗി​ച്ചി​രു​ന്ന സ്കൂ​ട്ട​റും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.
ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി പ്ര​തി മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തി​വ​രു​ന്ന​താ​യി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ത​മി​ഴ്നാ​ട് സേ​ല​ത്തു​നി​ന്നു കു​റ​ഞ്ഞ​വി​ല​യ്ക്കു വാ​ങ്ങി​ക്കൊ​ണ്ടു​വ​രു​ന്ന ഗു​ളി​ക​ക​ൾ 10 എ​ണ്ണ​ത്തി​ന് 500 രൂ​പ നി​ര​ക്കി​ലാ​ണു വി​റ്റി​രു​ന്ന​ത്.
പ്ര​തി മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​റി​ല്ലാ​ത്ത​തി​നാ​ൽ ആ​ഴ്ച​ക​ളോ​ളം നീ​ണ്ട നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണു പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ര​ണ്ടു ദി​വ​സം മു​ന്പു പാ​ലാ​രി​വ​ട്ട​ത്തു​നി​ന്നു ര​ണ്ടു കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി​യി​രു​ന്നു.