ഡോ​ട്ടേ​ഴ്സ് ദി​നാ​ഘോ​ഷം ഇന്ന് fVDDV
Friday, July 12, 2019 1:15 AM IST
കൊ​ച്ചി: ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ആ​ദ്യ ബ​ഹി​രാ​കാ​ശ യാ​ത്രി​ക ക​ൽ​പ​ന ചൗ​ള​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ (പി​ആ​ർ​സി​ഐ) എ​റ​ണാ​കു​ളം പ്ര​സ്ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ഡോ​ട്ടേ​ഴ്സ് ദി​നാ​ഘോ​ഷം ഇ​ന്നു ന​ട​ക്കും. ഉ​ച്ച​യ്ക്ക് 12ന് ​പ്ര​സ്ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഡി​സി​പി ജി. ​പൂ​ങ്കു​ഴ​ലി മു​ഖ്യാ​തി​ഥി​യാ​കും.
മി​സ് കേ​ര​ള ഫി​റ്റ്ന​സ് ടൈ​റ്റി​ൽ നേ​ടി​യ ജി​നി ഗോ​പാ​ൽ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ സ്കോ​ള​ർ​ഷി​പ്പാ​യ ഇ​റാ​സ്മ​സ് മു​ണ്ടൂ​സ് നേ​ടി​യ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഏ​ക വി​ദ്യാ​ർ​ഥി​നി​യാ​യ ഉ​ത്ത​ര​ഗീ​ത എ​ന്നി​വ​രെ​യും അ​ക്കാ​ഡ​മി​ക് രം​ഗ​ത്ത് മി​ക​വ് തെ​ളി​യി​ച്ച പെ​ണ്‍​കു​ട്ടി​ക​ളെ​യും ആ​ദ​രി​ക്കും.