ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്ത് സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ കൊ​ച്ചി​യി​ൽ
Friday, July 12, 2019 1:15 AM IST
കൊ​ച്ചി: ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ കൊ​ച്ചി​യി​ൽ ന​ട​ക്കും. ജി​ല്ലാ കോ​ട​തി കോം​പ്ല​ക്സി​ൽ രാ​വി​ലെ ഒ​ന്പ​തി​ന് ന​ട​ക്കു​ന്ന പ​രി​പാ​ടി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ഋ​ഷി​കേ​ശ് റോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള സ്റ്റേ​റ്റ് ലീ​ഗ​ൽ അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​ൻ ജ​സ്റ്റീ​സ് സി.​കെ. അ​ബ്ദു​ൾ റ​ഹിം, ഹൈ​ക്കോ​ട​തി ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​സ്റ്റീ​സ് എ.​എം. ഷ​ഫീ​ഖ്, ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​കൗ​സ​ർ എ​ട​പ്പ​ഗ​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കും മ​റ്റ് അ​ർ​ഹ​രാ​യ​വ​ർ​ക്കും നീ​തി എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്തു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഒ​രു ല​ക്ഷ​ത്തോ​ളം കേ​സു​ക​ൾ ഈ ​അ​ദാ​ല​ത്തു​ക​ളി​ൽ പ​രി​ഗ​ണി​ക്കും. ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ന്‍റെ പ​രി​ഗ​ണ​യി​ലു​ള്ള അ​ണ്ട​ർ വാ​ലു​വേ​ഷ​ൻ കേ​സു​ക​ളും പ​രി​ഗ​ണ​ന​യി​ൽ വ​രും.