വീ​ട്ട​മ്മ​യെ ക​ഴു​ത്തു മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി
Friday, July 12, 2019 1:17 AM IST
പ​ള്ളു​രു​ത്തി: വാ​ക്കു​ത​ർ​ക്ക​ത്തെ ത്തുട​ർ​ന്ന് പ​ള്ളു​രു​ത്തി​യി​ൽ വീ​ട്ട​മ്മ​യെ ഇ​ല​ക്‌​ട്രി​ക് വ​യ​ർ ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത് മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി. പ​ള്ളു​രു​ത്തി ക​ടേ​ഭാ​ഗം എ​ച്ച്എം​സി ലൈ​നി​ൽ വ​ട്ട​ക്കാ​ട്ട് വീ​ട്ടി​ൽ മ​നോ​ര​മ (57) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് സാ​ഗ​ര​നെ (65) പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ വ​ച്ച് ഭാ​ര്യ​യു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട സാ​ഗ​ര​ൻ ഇ​വ​രെ ത​ള്ളി നി​ല​ത്തി​ടു​ക​യും ത​റ​യി​ൽ ത​ല​യ​ടി​ച്ചു വീ​ണ ഇ​വ​രു​ടെ ത​ല​യി​ൽനി​ന്നു ര​ക്തം ഒ​ഴു​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ‌ ഇ​ല​ക്‌​ട്രി​ക് വ​യ​ർ ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തു മു​റു​ക്കി മ​ര​ണം ഉ​റ​പ്പു​വ​രു​ത്തു​ക​യാ​യി​രു​ന്നു.
കൃ​ത്യ​ത്തി​നു​ശേ​ഷം സാ​ഗ​ര​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി. സാ​ഗ​ര​ൻ നി​ത്യേ​ന ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​മാ​യി​രു​ന്നു​വെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു.
വീ​ട്ടി​ൽ പ​തി​വാ​യി ബ​ഹ​ളം ന​ട​ക്കു​ന്ന​തി​നാ​ൽ സാ​ധാ​ര​ണ​സം​ഭ​വ​മെ​ന്ന നി​ല​യി​ൽ നാ​ട്ടു​കാ​ർ ശ്ര​ദ്ധി​ച്ചി​ല്ല. ര​ണ്ടു വ​ർ​ഷം മു​ൻ​പ് ഇ​വ​രു​ടെ മ​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു.
ഇ​തേ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ മാ​ന​സി​കാ​സ്വാ​സ്ഥ്യ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​നു​ശേ​ഷം ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പ​ള്ളു​രു​ത്തി സി​ഐ ജോ​യ് മാ​ത്യു പ​റ​ഞ്ഞു.