മാ​ര്‍​ച്ചും ധ​ര്‍​ണ​യും
Friday, July 12, 2019 1:17 AM IST
കൊ​ച്ചി : കാ​യി​കാ​ധ്യാ​പ​ക​ര്‍​ക്ക് ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ ഇ​തു​വ​രെ ന​ട​പ്പാ​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​റ​ണാ​കു​ളം റ​വ​ന്യു ജി​ല്ലാ സം​യു​ക്ത കാ​യി​കാ​ധ്യാ​പ​ക സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ക്ക​നാ​ട് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ലേ​ക്ക് കാ​യി​കാ​ധ്യാ​പ​ക​ര്‍ ഇ​ന്ന് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തും. രാ​വി​ലെ 10 ന് ​ജ​സ്റ്റീ​സ് ക​മാ​ല്‍ പാ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള സ്റ്റേ​റ്റ് അ​ത്‌​ല​റ്റി​ക്‌​സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി പി.​ഐ. ബാ​ബു, വി​വി​ധ അ​ധ്യാ​പ​ക സം​ഘ​ട​ന നേ​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ പ്രസംഗിക്കും.
യു​പി, എ​ച്ച്എ​സ് കാ​യി​കാ​ധ്യാ​പ​ക മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​ലോ​ചി​ത​മാ​യി പ​രി​ഷ്‌​ക​രി​ക്കു​ക, എ​ച്ച്എ​സ്എ​സി​ല്‍ ത​സ്തി​ക അ​നു​വ​ദി​ച്ച് പ്ര​മോ​ഷ​നും നി​യ​മ​ന​വും ന​ട​ത്തു​ക, എ​ച്ച്എ​സ് നി​യ​മ​ന​ത്തി​ല്‍ എ​ച്ച്എ​സ് ശ​മ്പ​ളം ന​ല്‍​കു​ക, ജ​ന​റ​ല്‍ അ​ധ്യാ​പ​ക​രാ​യി പ​രി​ഗ​ണി​ക്കു​ക, തു​ല്യ​ജോ​ലി​ക്ക് തു​ല്യ​വേ​ത​നം ന​ല്‍​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ധ​ര്‍​ണ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
സം​സ്ഥാ​ന​ത​ല ധ​ര്‍​ണ 27 ന് ​സെ​ക്ര​ട്ടേറിയ​റ്റിനു മു​ന്നി​ല്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ക​ണ്‍​വീ​ന​ര്‍ ഷൈ​ജു ക​മ്മ​ട്ടി​ല്‍ അ​റി​യി​ച്ചു.