മകനെ സ്വ​ന്തം​നി​ല​യ്ക്കു ക​ണ്ടെ​ത്താ​ൻ സി​ഐ പ​റ​ഞ്ഞെ​ന്നു അ​ച്ഛ​ൻ
Friday, July 12, 2019 1:17 AM IST
കൊ​ച്ചി: നെ​ട്ടൂ​രി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം കൊ​ല്ല​പ്പെ​ട്ട അ​ര്‍​ജു​നെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ച് അ​ച്ഛ​ൻ എം.​വി. വി​ദ്യ​ന്‍ നേ​ര​ത്തെ ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹേ​ബി​യ​സ് ഹ​ര്‍​ജി​യി​ല്‍ പ​ന​ങ്ങാ​ട് സി​ഐ​ക്കെ​തി​രേ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ. മ​ക​നെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ ഗൗ​ര​വ​മേ​റി​യ കേ​സു​ക​ള്‍ അ​ന്വേ​ഷി​ക്കാ​ന്‍ വേ​റെ​യു​ള്ള​തി​നാ​ൽ സ്വ​ന്തം​നി​ല​യ്ക്ക് അ​ന്വേ​ഷി​ച്ചു ക​ണ്ടെ​ത്താ​നാ​ണു സി​ഐ പ​റ​ഞ്ഞ​തെ​ന്നു ഹേ​ബി​യ​സ് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.
ഈ മാസം ര​ണ്ടു മു​ത​ലാ​ണ് അ​ർ​ജു​നെ കാ​ണാ​താ​ത്. കു​മ്പ​ളം സ്വ​ദേ​ശി നി​ബി​നും സം​ഘ​വും മ​ക​നെ അ​ന്യാ​യ​മാ​യി ത​ട​വി​ലാ​ക്കി​യെ​ന്നു സം​ശ​യ​മു​ണ്ടെ​ന്നു പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടി​നു രാ​ത്രി 10നു​ശേ​ഷം ദു​രൂ​ഹ​മാ​യെ​ന്തോ സം​ഭ​വി​ച്ചെ​ന്നു പ​റ​ഞ്ഞ​പ്പോ​ള്‍ എ​വി​ടെ​യാ​ണു ത​ട​ഞ്ഞു​വ​ച്ച​തെ​ന്നു ക​ണ്ടെ​ത്തി​യാ​ല്‍ മോ​ചി​പ്പി​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്ന മ​റു​പ​ടി​യാ​ണു സി​ഐ ന​ല്‍​കി​യ​തെ​ന്നും ഹ​ര്‍​ജി​യി​ലു​ണ്ട്.
കാ​ണാ​താ​യി ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പോ​ലീ​സ് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നു വ​ന്ന​പ്പോ​ഴാ​ണു ഹൈ​ക്കോ​ട​തി​യി​ല്‍ അ​ർ​ജു​ന്‍റെ അ​ച്ഛ​ൻ ഹേ​ബി​യ​സ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. മ​ക​ന്‍റെ ജീ​വ​നു ഭീ​ഷ​ണി​യു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം വൈ​കും​തോ​റും മ​ക​ന്‍ കൊ​ല്ല​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നി​ല​പാ​ടും തേ​ടി​യി​രു​ന്നു.
അ​തി​നി​ടെ​യാ​ണ് അ​ര്‍​ജു​ന്‍റെ മൃ​ത​ദേ​ഹം ചെ​ളി​യി​ൽ താ​ഴ്ത്തി​യ​നി​ല​യി​ൽ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ക​ണ്ടെ​ത്തി​യ​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു പു​റ​മേ ഡി​ജി​പി, ദ​ക്ഷി​ണ മേ​ഖ​ല എ​ഡി​ജി​പി, തൃ​ക്കാ​ക്ക​ര അ​സി. ക​മ്മീ​ഷ​ണ​ര്‍, പ​ന​ങ്ങാ​ട് സി​ഐ എ​ന്നി​വ​രെ എ​തി​ര്‍​ക​ക്ഷി​ക​ളാ​ക്കി​യ ഹ​ര്‍​ജി ഇ​ന്നു വീ​ണ്ടും പ​രി​ഗ​ണ​ന​യ്ക്കു വ​രു​ന്നു​ണ്ട്.