കൊ​ല​യ്ക്കു പി​ന്നി​ൽ പൂ​ർ​വ​വൈ​രാ​ഗ്യം; അ​ന്വേ​ഷ​ണം വ​ഴി​തെ​റ്റി​ച്ച​ ു പ്ര​തി​ക​ൾ
Friday, July 12, 2019 1:17 AM IST
മ​ര​ട്: ഒ​രു വ​ർ​ഷം മു​ൻ​പ് അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ത്തി​ന്‍റെ തു​ട​ർ​ച്ചയാ​യിരുന്നു അർജുന്‍റെ കൊ​ല​പാ​ത​കം. അപകടത്തിൽ മരിച്ച എബിന്‍റെ സഹോദരൻ നി​ബി​ൻ, അർജുനെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തിയിരുന്നെന്നു വീ​ട്ടു​കാ​ർ പോ​ലീ​സി​ന് സൂ​ച​ന ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സ് നിബിനെ ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചു. ഈ വീഴ്ച​അ​ന്വേ​ഷ​ണം വൈ​കാ​ൻ ഇ​ട​യാ​ക്കുകയും ചെയ്തു. പ്ര​തി​ക​ൾ​ക്ക് തെ​ളി​വു ന​ശി​പ്പി​ക്കാ​നും ഇതു തു​ണ​യാ​യി. ആ​സൂ​ത്രി​ത​മാ​യാ​ണ് അ​ർ​ജു​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണു പോ​ലീ​സും ബ​ന്ധു​ക്ക​ളും. അന്വേഷണം വഴിതെറ്റിക്കാനായി കൊലയ്
ക്കുശേഷം അ​ർ​ജു​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ പ്രതികൾ തമിഴ്നാട് വാ​ഹ​ന​ത്തി​ൽ നി​ക്ഷേ​പി​ക്കുകയായിരുന്നു. ഇതുമൂലം സൈബർ സെല്ലി
ന്‍റെ അന്വേഷണവും ആദ്യം ഫലം കണ്ടില്ല.