യുവാവിനെ കൊന്നു ചെളിയിൽ താ​ഴ്ത്തി​യ സംഭവം: അ​ഞ്ചു സുഹൃത്തുക്കൾ അ​റ​സ്റ്റി​ൽ
Friday, July 12, 2019 1:17 AM IST
മ​ര​ട്/​കൊ​ച്ചി: നെ​ട്ടൂ​രി​ൽ കാ​യ​ലോ​ര​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ ചെ​ളി​യി​ൽ ക​ല്ലു​കെ​ട്ടി താ​ഴ്ത്തി​യ നി​ല​യി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ൾ അ​ട​ക്കം അ​ഞ്ചു സുഹൃത്തു
ക്കൾ അ​റ​സ്റ്റി​ൽ. നെ​ട്ടൂ​ർ കു​ന്ന​ല​ക്കാ​ട്ട് റോ​ണി (23), കു​ന്പ​ള​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന നെ​ട്ടൂ​ർ സ്വ​ദേ​ശി മാ​ളി​യേ​ക്ക​ൽ നി​ബി​ൻ (20), കു​ന്പ​ളം ത​ട്ടാ​ശേ​രി​ൽ അ​ജി​ത്കു​മാ​ർ (22), നെ​ട്ടൂ​ർ ക​ള​പ്പു​ര​യ്ക്ക​ൽ അ​ന​ന്തു (21), പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​റ്റൊ​രു സു​ഹൃ​ത്ത് എ​ന്നി​വ​രെ​യാ​ണു പ​ന​ങ്ങാ​ട് പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റു​ചെ​യ്ത​ത്.
കു​ന്പ​ളം മാ​ന്ത​നാ​ട്ട് എം.​എ​സ്. വി​ദ്യ​ന്‍റെ മ​ക​ൻ എം.​വി. അ​ർ​ജുൻ (20) ആണു കൊല്ലപ്പെട്ടത്. നെ​ട്ടൂ​ർ മേ​ൽ​പ്പാ​ല​ത്തി​നു വ​ട​ക്ക് ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ റെ​യി​ൽ​വേ ട്രാ​ക്കി​ന് പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്താ​യി ആ​ൾ താ​മ​സ​മി​ല്ലാ​ത്ത ക​ണി​യാ​ച്ചാ​ൽ ഭാ​ഗ​ത്ത് ചെ​ളി​യി​ൽ താ​ഴ്ത്തി​യ നി​ല​യി​ലായിരുന്നു മൃ​ത​ദേ​ഹ​ം. ബു​ധ​നാ​ഴ്ച വൈ​കുന്നേരം നാ​ല​ര​യോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.
ക​ഴി​ഞ്ഞ ര​ണ്ടി​ന് അ​ർ​ജു​നെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി കു​ടും​ബാം​ഗ​ങ്ങ​ൾ പ​ന​ങ്ങാ​ട് പോ​ലീസി​ൽ പ​രാ​തി ന​ൽ​കി​യിരുന്നു. അ​ർ​ജു​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ റോ​ണി, നി​ബിൻ എ​ന്നി​വ​രെ സം​ശ​യി​ക്കു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പ​ന​ങ്ങാ​ട് പോ​ലീസ് ഇ​വ​രെ വി​ളി​ച്ച് ചോ​ദ്യം ചെ​യ്തു വി​ട്ടയയ്ക്കുക​യാ​ണു​ണ്ടാ​യ​ത്.
ബു​ധ​നാ​ഴ്ച അ​ർ​ജു​ന്‍റെ പി​താ​വ് ഹൈ​ക്കോ​ട​തി​യി​ൽ ഹേ​ബി​യ​സ് കോ​ർ​പസ് ഹ​ർ​ജി ഫ​യ​ൽ ചെ​യ്തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ ഊ​ർ​ജി​ത അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​യു​ന്ന​ത്.
ഒ​രു വ​ർ​ഷം മു​ൻ​പ് നിബിന്‍റെ സ​ഹോ​ദ​രൻ എബിനൊപ്പം അ​ർ​ജു​ൻ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. എബിൻ അ​പ​ക​ട​സ്ഥ​ല​ത്തു​​ത​ന്നെ മ​രി​ച്ചു. ഗു​രു​ത​ര പ​രി​ക്കോ​ടെ ഏ​റെ​നാ​ൾ അ​ർ​ജു​ൻ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​ർ​ജു​ൻ നി​ർ​ബ​ന്ധി​ച്ച് വി​ളി​ച്ചു​കൊ​ണ്ടു​പോ​യി സ​ഹോ​ദ​ര​നെ അപായപ്പെടുത്തിയതാണെന്നു സംശയിച്ചിരുന്ന നിബിൻ പ്ര​തി​കാ​ര​മാ​യി സു​ഹൃ​ത്തു​ക്ക​ളെയും കൂട്ടി കൊ​ല​പാ​ത​കം ന​ട​ത്തുകയായിരുന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.
അ​പ​ക​ട​ത്തി​നുശേ​ഷം ദീ​ർ​ഘ​നാ​ൾ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ർ​ജു​ൻ കു​റ​ച്ചുനാ​ൾ​ മു​ന്പാ​ണ് ആ​ശു​പ​ത്രി വി​ട്ട് വീ​ട്ടി​ലേ​ക്ക് വ​ന്ന​ത്. തു​ട​ർ​ന്ന് അ​ർ​ജു​നെ വ​ക​വ​രു​ത്താ​നു​ള്ള ക​രു​നീ​ക്ക​ത്തി​ലാ​യി​രു​ന്നു നിബിനും സു​ഹൃ​ത്തു​ക്ക​ളും. ക​ഴി​ഞ്ഞ ര​ണ്ടി​ന് ഉ​ച്ച​യ്ക്ക് ശേ​ഷം പ്ര​തി​ക​ളി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്തയാൾ വ​ഴി അ​ർ​ജു​നെ നെ​ട്ടൂ​ർ പാ​ല​ത്തി​ൽ എ​ത്തി​ച്ചു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളെ പ​റ​ഞ്ഞുവി​ട്ടശേ​ഷം അ​ർ​ജു​നെ​യു​മാ​യി പ്ര​തി​ക​ൾ പേ​ട്ട​യി​ലെ ഒ​രു ബാ​റി​ലെ​ത്തി മ​ദ്യ​പി​ച്ചു.
രാ​ത്രി​യോ​ടെ ഇ​വ​ർ തി​രി​കെ നെ​ട്ടൂ​ർ കാ​യ​ലോ​ര​ത്തി​ന് ചേ​ർ​ന്നു​ള്ള ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പി​ൽ എ​ത്തു​ക​യും പ​ട്ടി​ക ക​ഷ​ണം ഉ​പ​യോ​ഗി​ച്ച് റോ​ണി​യും നി​ബി​നും ചേ​ർ​ന്ന് അ​ർ​ജു​ന്‍റെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. അ​ജി​ത്തും അ​ന​ന്തു​വും ഇ​തു നോ​ക്കിനി​ന്നു. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി​ക​ൾ കൃ​ത്യം ന​ട​ത്തി​യശേ​ഷം മ​ട​ങ്ങി​പ്പോ​യി.
പി​റ്റേ​ന്ന് തി​രി​കെ വ​ന്ന​പ്പോ​ൾ ചെ​ളി​യി​ൽ പൂ​ണ്ട നി​ല​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന മൃ​ത​ദേ​ഹം ക​ല്ലു കെ​ട്ടി ചെ​ളി​യി​ൽ താ​ഴ്ത്തി. ബു​ധ​നാ​ഴ്ച മൃ​ത​ദേ​ഹം വെ​ള്ള​ത്തി​ന് മു​ക​ളി​ൽ പൊ​ങ്ങി​യ​തോ​ടെ​യാ​ണ് കൊ​ല​പാ​ത​കം പു​റ​ത്താ​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ ആ​ർ​ഡി​ഒ​യും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന​യ​ച്ചു. ഉ​ച്ച​യോ​ടെ പ​ന​ങ്ങാ​ട് പോ​ലീ​സ് പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.