അ​ധ്യാ​പ​ക​ർ​ക്ക് നൂതന പ​രി​ശീ​ല​ന പ​രി​പാ​ടിയൊരുക്കി ഫി​സാ​റ്റ്
Friday, July 12, 2019 1:17 AM IST
അങ്കമാലി: വി​ദ്യാ​ർ​ഥി​ക​ളി​ൽ സ​ർ​ഗാ​ത്മ​ക​ത​യി​ൽ ഊ​ന്നി​യ പ​ഠ​നസം​സ്കാ​രം രൂ​പ​പ്പെ​ടു​ത്താ​ൻ അ​ധ്യാ​പ​ക​ർ​ക്ക് നൂ​ത​ന പ​രി​ശീ​ല​ന പ​രി​പാ​ടി​യൊ​രു​ക്കി ഫി​സാ​റ്റ് എ​ൻജി​നീ​യ​റിം​ഗ് കോ​ള​ജ് മാ​തൃ​ക​യാ​കു​ന്നു. ഫി​സാ​റ്റ് സ​യ​ൻ​സ് ടെ​ക്നോ​ള​ജി പാ​ർ​ക്ക് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍ററിന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് പ​രി​ശീ​ല​ന പ​രി​പാ​ടി സംഘടിപ്പിക്കു​ന്ന​ത്. ഉദ്ഘാടനം മൂ​ക്ക​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യാ രാ​ധാ​കൃ​ഷ്ണ​ൻ നിർവഹിച്ചു. ചെ​യ​ർ​മാ​ൻ ഡോ. പോ​ൾ മു​ണ്ടാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ൻഎ​സ്എ​സ് സ്റ്റേ​റ്റ് ഓ​ഫീ​സ​ർ ഡോ. ​സാ​ബു​കു​ട്ട​ൻ, എ​ൻഎ​സ്എ​സ്ഇ​ടിഐ ​ട്രെ​യി​നിംഗ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഐ.​വി. സോ​മ​ൻ, എ​ൻഎ​സ്എ​സ് പ്രോ​ഗ്രാം കോ -ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ജോ​യി വ​ർഗീ​സ്, തീയറ്റ​ർ പ​രി​ശീ​ല​ക​ൻ ഫാ. ​വ​ർഗീ​സ് ജോ​ർ​ജ്, സോ​ഷ്യ​ൽ ഓൺട്ര​പ്ര​ണ​ർ വർഗീ​സ് പോ​ൾ, സ്പാ​ർ​ക് വി​ഭാ​ഗം മേ​ധാ​വി പ്രഫ. ജി​ബി വ​ർഗീ​സ് എ​ന്നി​വ​രാണ് ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കുന്നത്.
ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ജോ​ർ​ജ് ഐ​സ​ക്, പ്രഫ. ടോം ​ആ​ന്‍റോ, എ​ൻഎ​സ്എ​സ് സ്റ്റേ​റ്റ് ഓ​ഫീ​സ​ർ ഡോ. സാ​ബു​കു​ട്ട​ൻ, എ​ൻഎ​സ്എ​സ്ഇ​ടിഐ ​ട്രെ​യി​നിംഗ് കോ-ഓ​ർ​ഡി​നേ​റ്റ​ർ ഐ.വി. സോ​മ​ൻ, സ്പാ​ർ​ക് വി​ഭാ​ഗം മേ​ധാ​വി പ്രഫ. ജി​ബി വർഗീ​സ് എ​ന്നി​വ​ർ പ്രസംഗിച്ചു. പ​രി​ശീ​ല​ന പരിപാടി ഇ​ന്നു സ​മാ​പി​ക്കും.