ആ​രോ​ഗ്യ​സു​ര​ക്ഷാ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Friday, July 12, 2019 1:17 AM IST
നെ​ടു​മ്പാ​ശേ​രി: ചെ​ങ്ങ​മ​നാ​ട് മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി ഒ​രു വ​ര്‍​ഷം നീ​ണ്ട് നി​ല്‍​ക്കു​ന്ന സൗ​ജ​ന്യ ആ​രോ​ഗ്യ​സു​ര​ക്ഷാ, ചി​കി​ത്സ, ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു.
കൊ​ച്ചി ഐ ​കെ​യ​ര്‍ സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ചെ​ങ്ങ​മ​നാ​ട് എ​ന്‍​എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് സി.​പി.​ ത​ര്യ​ന്‍ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്.​ മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പോ​ള്‍ വ​ര്‍​ഗീ​സ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. വാ​ര്‍​ഡ് മെന്പ​ര്‍ വി.​എ​ന്‍.​ സ​ജീ​വ്കു​മാ​ര്‍, അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്.​ ബാ​ല​ച​ന്ദ്ര​ന്‍, കെ.​വി.​ വി​ജ​യ​ന്‍, കെ.​എ.​ അ​ഷ​റ​ഫ്, കെ.​എ.​ ഷാ​ജി, ബീ​ന സു​ധാ​ക​ര​ന്‍, സു​നി​ത ഹ​രി​ദാ​സ്, ര​ജി​ത ലാ​ലു തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.
ഡോ.​ എ​സ്.​ ശ​ശി​കു​മാ​ര്‍ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കി.