പ​ത്താ​മ​ത്തെ വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം നടത്തി
Friday, July 12, 2019 1:17 AM IST
അ​ങ്ക​മാ​ലി: റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ ന​ട​പ്പി​ലാ​ക്കു​ന്ന അ​തി​ജീ​വ​നം പ​ദ്ധ​തി​യി​ല്‍ നി​ര്‍​മി​ച്ച പ​ത്താ​മ​ത്തെ വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം മൂ​ക്ക​ന്നൂ​ര്‍ ശ​ങ്ക​ര​ന്‍​കു​ഴി​യി​ല്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ശ​ങ്ക​ര​ന്‍​കു​ഴി മാ​ട​ശേ​രി വീ​ട്ടി​ല്‍ ആ​നി ജോ​സ​ഫി​ന്‍റെ വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​ന​മാ​ണ് ന​ട​ന്ന​ത്.
പ്ര​ള​യ​ത്തി​ല്‍ ഇ​വ​രു​ടെ വീ​ട് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു​പോ​യി​രു​ന്നു. എം​എ​ല്‍​എ മു​ന്‍​കൈ എ​ടു​ത്ത് ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന്‍റെ കെ.​പി. ഹോ​ര്‍​മീ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ബാ​ങ്കി​ന്‍റെ സി​എ​സ്ആ​ര്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പു​ന​ര്‍ നി​ര്‍​മാ​ണം ന​ട​ത്തി​യ​ത്.
അ​തി​ജീ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ങ്ക​മാ​ലി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നി​ര്‍​മി​ച്ച ര​ണ്ടാ​മ​ത്തെ ഭ​വ​നം കൂ​ടി​യാ​ണ് ഇ​ത്.
ഫെ​ഡ​റ​ല്‍ ബാ​ങ്ക് ഡെ​പ്യൂ​ട്ടി വൈ​സ് പ്ര​സി​ഡ​ന്‍റും റീ​ജി​​ണ​ല്‍ ഹെ​ഡു​മാ​യ ജോ​യ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ മു​ന്‍ എം​എ​ല്‍​എ പി.​ജെ.​ജോ​യി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാം​സ​ണ്‍ ചാ​ക്കോ, മൂ​ക്ക​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ രാ​ധാ​കൃ​ഷ്ണ​ന്‍, ക​റു​കു​റ്റി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജു വി. ​തെ​ക്കേ​ക്ക​ര, മൂ​ക്ക​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ലാ​ട്ടി, ഫെ​ഡ​റ​ല്‍ ബാ​ങ്ക് സി​എ​സ്ആ​ര്‍ വി​ഭാ​ഗം മേ​ധാ​വി സു​നി​ല്‍​കു​മാ​ര്‍ മേ​നോ​ന്‍, സീ​നി​യ​ര്‍ മാ​നേ​ജ​ര്‍ പി.​വി. ജോ​ര്‍​ജ് , മൂ​ക്ക​ന്നൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​പി. ബേ​ബി, താ​ബോ​ര്‍ തി​രു​ക്കു​ടും​ബം പ​ള്ളി വി​കാ​രി ഫാ. ​ടോ​ണി കോ​ട്ട​ക്ക​യ്ക്ക​ല്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഡെ​യ്സി ഉ​റു​മീ​സ്, സ്വ​പ്ന ജോ​യി, ബീ​ന ജോ​ണ്‍​സ​ണ്‍, മു​ന്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ട​ശേ​രി എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.