കീ​ഴ്മാ​ട് പ്ലാ​സ്റ്റി​ക് മാ​ലി​ന്യശേ​ഖ​ര​ണം പു​നഃരാ​രം​ഭി​ച്ചു
Friday, July 12, 2019 1:19 AM IST
ആ​ലു​വ: പ്ര​ള​യ​ത്തെത്തുട​ർ​ന്ന് നി​ർ​ത്തി​വ​ച്ച പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ശേ​ഖ​ര​ണം കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്തി​ൽ പു​നഃരാ​രം​ഭി​ച്ചു. ക്ലീ​ൻ കീ​ഴ്മാ​ട് മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന പ്ലാ​സ്റ്റിക് മാ​ലി​ന്യ ശേ​ഖ​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​എ.​ അ​ബ്ദു​ൽ മു​ത്ത​ലി​ബ് നി​ർ​വ​ഹി​ച്ചു.
പദ്ധതിയുടെ ഭാഗമായി പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ൽനി​ന്നും ശു​ചീ​ക​രി​ച്ച പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ക്കും. ഹ​രി​ത ക​ർ​മസേ​ന വ​ഴി​യാ​ണ് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. മാ​സം 40 രൂ​പ​യാ​ണ് ഓ​രോ വീ​ട്ടി​ൽ നി​ന്നും പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​ന് ന​ൽ​കേ​ണ്ട​ത്. ക്ലീ​ൻ കീ​ഴ്മാ​ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് അ​ടു​ക്ക​ള മാ​ലി​ന്യ സംസ്ക​ര​ണ​ത്തി​നാ​യി ബ​യോ​ഗ്യാ​സ്, ബ​യോ​ബി​ൻ പ​ദ്ധ​തി​ക​ൾ പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു.
1,800 രൂ​പ വ​രു​ന്ന ബ​യോ ബി​ൻ 180 രൂ​പ​യ്ക്കും, 13,500 രൂ​പ വ​രു​ന്ന ബ​യോ​ഗ്യാ​സ് 6,000 രൂ​പ​യ്ക്കു​മാ​ണ് പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യി​രു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലെയും വീ​ടു​ക​ളി​ൽനി​ന്നു കു​പ്പി​ച്ചി​ല്ല്, ചെ​രി​പ്പ്, ബാ​ഗ്, പ്ലാ​സ്റ്റി​ക്, ട്യൂ​ബ് സെ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളും പ​ഞ്ചാ​യ​ത്ത് ശേ​ഖ​രി​ച്ചി​രു​ന്നു.
പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സൗ​ജ​ത്ത് ജ​ലീ​ൽ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഭി​ലാ​ഷ് അ​ശോ​ക​ൻ, ശു​ചി​ത്വ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.എ​ച്ച്. ഷൈ​ൻ, സി.കെ. മോ​ഹ​ന​ൻ, പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.ബി. അ​ന്ത്രു, വിഇഒ ​മു​ഹ​മ്മ​ദ് സി​ദ്ദീ​ഖ്, സി​യാ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
കീ​ഴ്മാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് ക​ത്തി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ-വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഭി​ലാ​ഷ് അ​ശോ​ക​ൻ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​ത് ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ നി​ർ​ദേശം ന​ൽ​കും. സ്വ​ന്തം വീ​ടു​ക​ളി​ൽ പോ​ലും പ്ലാ​സ്റ്റി​ക് ക​ത്തി​ക്കു​വാ​ൻ പാ​ടി​ല്ല. പ്ലാ​സ്റ്റി​ക് ക​ത്തി​ക്കു​ന്ന​വ​ർ പി​ഴ​യും നി​യ​മ ന​ട​പ​ടി​യും നേ​രി​ടേ​ണ്ടി​വ​രും. പ്ലാ​സ്റ്റി​ക് ക​ത്തി​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം ഉ​ൾ​പ്പെ​ടെ ന​ൽ​കു​ന്ന​ കാ​ര്യ​വും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.