പ്രളയജലം കയറിയത് ഒരു ലക്ഷം വീടുകളിൽ; സർക്കാർ സഹായം 42,000 പേർക്ക്: സതീശൻ
Friday, July 12, 2019 1:19 AM IST
പ​റ​വൂ​ർ: പ്ര​ള​യാ​ന​ന്ത​ര പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു പ​റ​വൂ​രി​ൽ സി​പി​ഐ നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​വും യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ​ക്ക് നി​ര​ക്കാ​ത്ത​തു​മാ​ണെ​ന്നു വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ. പ​റ​വൂ​ർ താ​ലൂ​ക്കി​ൽ ഒ​രു ല​ക്ഷ​ത്തോ​ളം വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ഇ​തി​ൽ 42,000 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ആ​നു​കൂ​ല്യം ന​ല്കി​യ​ത്.
താ​ലൂ​ക്കി​ൽ 2500 ഓ​ളം വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രു​ന്നു. ഇ​തി​ൽ പ​കു​തി വീ​ടു​ക​ൾ മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ ന​ല്കു​ന്ന​ത്. ബാ​ക്കി​യു​ള്ള​വ​ർ​ക്ക് ആ​രു സ​ഹാ​യം ന​ല്കു​മെ​ന്നു വി.​ഡി. സ​തീ​ശ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ചോ​ദി​ച്ചു.
ഭാ​ഗി​ക​മാ​യി വീ​ടു​ക​ൾ ത​ക​ർ​ന്ന​വ​ർ​ക്ക് നി​സാ​ര​തു​ക​യാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ല്കി​യ​ത്. അ​ർ​ഹ​ത​പ്പെ​ട്ട ആ​യി​ര​ങ്ങ​ൾ​ക്ക് അ​ർ​ഹി​ക്കു​ന്ന​തി​ന്‍റെ അ​ഞ്ചി​ലൊ​ന്നു​പോ​ലും തു​ക കി​ട്ടി​യി​ട്ടി​ല്ല. പ​ല​ർ​ക്കും ഒ​രു സ​ഹാ​യ​വും ല​ഭി​ച്ച​തു​മി​ല്ല.
കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു സ്പെ​ഷ​ൽ പാ​ക്കേ​ജ് ആ​ദ്യം പ്ര​ഖ്യാ​പി​ച്ച സ​ർ​ക്കാ​ർ പി​ന്നീ​ട​ത് നാ​മ​മാ​ത്ര​മാ​യ ന​ഷ്ട​പ​രി​ഹാ​ര തു​ക​യി​ൽ ഒ​തു​ക്കി. ഈ ​തു​ക​യും ഒ​രു വ​ർ​ഷ​മാ​യി​ട്ടും മു​ഴു​വ​ൻ ന​ല്കി​യി​ട്ടി​ല്ല. ക​ന്നു​കാ​ലി​ക​ൾ ഒ​ഴു​കി​പ്പോ​യ പാ​വ​പ്പെ​ട്ട ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് തു​ച്ഛ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​മാ​ണ് ന​ല്കി​യി​ട്ടു​ള്ള​ത്.
മ​ത്സ്യ​ബ​ന്ധ​ന ഉ​പാ​ധി​ക​ൾ ന​ഷ്ട​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​തു​വ​രെ ന​ഷ്ട​പ​രി​ഹാ​രം ന​ല്കി​യി​ല്ല.
വെ​ള്ളം ക​യ​റി എ​ല്ലാം ന​ഷ്ട​മാ​യ ചെ​റു​കി​ട, ഇ​ട​ത്ത​രം വ്യ​വ​സാ​യ സം​രം​ഭ​ക​ർ​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ്കൂ​ളു​ക​ൾ​ക്കും വ​ർ​ക്ക്ഷോ​പ്പു​ക​ൾ​ക്കു​മ​ട​ക്കം ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ല്ല.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ള​യ​ബാ​ധി​ത​രു​ടെ പ്ര​ശ്ന​ങ്ങ​ൾ നാ​ലു​പ്രാ​വ​ശ്യം നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം ല​ഭ്യ​മാ​കാ​ത്ത​വ​ർ​ക്ക് അ​ത് ന​ൽ​കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് "പു​ന​ർ​ജ​നി പ​റ​വൂ​രി​നു പു​തു​ജീ​വ​ൻ' പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ 30,000ത്തോ​ളം അ​പ്പീ​ലു​ക​ളും താ​ലൂ​ക്കി​ൽ 52,000 അ​പ്പീ​ലു​ക​ളും ല​ഭി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ഇ​ത്ര​യും പേ​രു​ടെ പ​രാ​തി​ക​ൾ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ക​യാ​ണെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.