ബിജു കാക്കൂരാൻ അനുസ്മരണം നടത്തി
Friday, July 12, 2019 1:19 AM IST
പെ​രു​മ്പാ​വൂ​ർ: കോ​ൺ​ഗ്ര​സ് ന്യൂ​ന​പ​ക്ഷ സെ​ൽ എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ബി​ജു കാ​ക്കൂ​രാ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ന്യൂ​ന​പ​ക്ഷ സെ​ൽ പെ​രു​മ്പാ​വൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എംഎ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു.
ബഎം.​എം. ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെപിസിസി നിർവാ​ഹ​ക സമിതി​യം​ഗം ഒ.​ ദേ​വ​സി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ ബാ​ബു ജോ​ൺ, ഷാ​ന​വാ​സ് മേ​ത്ത​ർ, എ​ൽ​ദോ കെ.​ ചെ​റി​യാ​ൻ, എം.​പി. ജോ​ർ​ജ്, ഇ​സ്മാ​യി​ൽ നാ​നേ​ത്താ​ൻ, സാ​ബു ആ​ന്‍റ​ണി, എ​ൻ.​എ. ഹ​സൻ, ഷീ​ബ രാ​മ​ച​ന്ദ്ര​ൻ, ഷേ​ഖ് ഹ​ബീ​ബ്, ഷാ​ജി സ​ലീം, മാ​ത്യൂ​സ് കാ​ക്കൂ​രാ​ൻ, സി.​എ. നി​സാ​ർ, ടി.​എ. ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.