ഓ​ച്ച​ന്തു​രു​ത്ത് ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ്: സി​പി​എം എ​ട്ടു സീ​റ്റി​ൽ മ​ത്സ​രി​ക്കും
Friday, July 12, 2019 1:19 AM IST
വൈ​പ്പി​ൻ: ഓ​ച്ച​ന്തു​രു​ത്ത് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു സീ​റ്റു​കൂ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ട​ഞ്ഞുനി​ന്നി​രു​ന്ന സി​പി​ഐ അ​വ​സാ​നം മെ​രു​ങ്ങി. നി​ല​വി​ലു​ള്ള മൂ​ന്നു സീ​റ്റു​ക​ൾ കൊ​ണ്ട് സി​പി​ഐ​ക്ക് തൃ​പ്തി​പ്പെ​ടേ​ണ്ടി വ​ന്നു. 11 സീ​റ്റി​ൽ ബാ​ക്കി എ​ട്ടു സീ​റ്റു​ക​ളി​ൽ സി​പി​എം മ​ത്സ​രി​ക്കും. ക​ഴി​ഞ്ഞ ത​വ​ണ എ​ൽ​ഡി​എ​ഫി​ൽ ഒ​രു സീ​റ്റ് എ​ൻ​സി​പി​ക്ക് ന​ൽ​കി​യ​പ്പോ​ൾ സി​പി​എം ഏ​ഴു സീ​റ്റി​ലാ​യി​രു​ന്നു മ​ത്സ​രി​ച്ച​ത്. എ​ൻ​സി​പി അം​ഗം മു​ന്ന​ണി വി​ട്ടു​പോ​യ​തി​നാ​ൽ ആ ​സീ​റ്റു​കൂ​ടി സി​പിെ​എ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
28ന് ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് 37 നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി ഇ​ന്നാ​ണ്. എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ്, എ​ൻ​ഡി​എ എ​ന്നി​ങ്ങ​നെ മൂ​ന്ന് മു​ന്ന​ണി​ക​ളി​ൽ​പെ​ട്ട​വ​ർ നാ​മ നി​ർ​ദ്ദേ​ശ പ​ത്രി​ക ന​ൽ​കി​യി​ട്ടു​ണ്ട്.