അ​ധ്യാ​പ​ക​ർ​ക്ക് നൂ​ത​ന പ​രി​ശീ​ല​ന പ​രി​പാ​ടി​യൊ​രു​ക്കി ഫി​സാ​റ്റ്
Friday, July 12, 2019 1:19 AM IST
അ​ങ്ക​മാ​ലി: വി​ദ്യാ​ർ​ഥി​ക​ളി​ൽ സ​ർ​ഗാ​ത്മ​ക​ത​യി​ൽ ഊ​ന്നി​യ പ​ഠ​ന​സം​സ്കാ​രം രൂ​പ​പ്പെ​ടു​ത്താ​ൻ അ​ധ്യാ​പ​ക​ർ​ക്ക് നൂ​ത​ന പ​രി​ശീ​ല​ന പ​രി​പാ​ടി​യൊ​രു​ക്കി ഫി​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് മാ​തൃ​ക​യാ​കു​ന്നു. ഉ​ദ്ഘാ​ട​നം മൂ​ക്ക​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യാ രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ ഡോ. ​പോ​ൾ മു​ണ്ടാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ൻ​എ​സ്എ​സ് സ്റ്റേ​റ്റ് ഓ​ഫീ​സ​ർ ഡോ. ​സാ​ബു​കു​ട്ട​ൻ, എ​ൻ​എ​സ്എ​സ്ഇ​ടി​ഐ ട്രെ​യി​നിം​ഗ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഐ.​വി. സോ​മ​ൻ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ -​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജോ​യി വ​ർ​ഗീ​സ്, തീ​യ​റ്റ​ർ പ​രി​ശീ​ല​ക​ൻ ഫാ. ​വ​ർ​ഗീ​സ് ജോ​ർ​ജ്, സോ​ഷ്യ​ൽ ഓ​ൺ​ട്ര​പ്ര​ണ​ർ വ​ർ​ഗീ​സ് പോ​ൾ, സ്പാ​ർ​ക് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ജി​ബി വ​ർ​ഗീ​സ് എ​ന്നി​വ​രാ​ണ് ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ർ​ജ് ഐ​സ​ക്, പ്ര​ഫ. ടോം ​ആ​ന്‍റോ, എ​ൻ​എ​സ്എ​സ് സ്റ്റേ​റ്റ് ഓ​ഫീ​സ​ർ ഡോ. ​സാ​ബു​കു​ട്ട​ൻ, എ​ൻ​എ​സ്എ​സ്ഇ​ടി​ഐ ട്രെ​യി​നിം​ഗ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഐ.​വി. സോ​മ​ൻ, സ്പാ​ർ​ക് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ജി​ബി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.