തോ​ട് അടച്ചുകെട്ടിയത് പൊ​ളി​ച്ചു​മാ​റ്റി
Friday, July 12, 2019 1:19 AM IST
അ​രൂ​ർ: സ്വ​കാ​ര്യ വ്യ​ക്തി അ​ട​ച്ചു കെ​ട്ടി​യ തോ​ടി​ന്‍റെ ഭാ​ഗം പ​ഞ്ചാ​യ​ത്തും പോ​ലീ​സും ചേ​ർ​ന്ന് പൊ​ളി​ച്ചു നീ​ക്കി. പാ​ലം നി​ർ​മി​ക്കു​ന്ന​തി​നാ​യാ​ണ് തോ​ടി​ന്‍റെ ഭാ​ഗം അ​ട​ച്ചു​കെ​ട്ടി​യ​ത്.
അ​രൂ​ർ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ വ​ട്ട​ക്കേ​രി പ​ടീ​പ്പ​റ​മ്പ് റോ​ഡി​ലെ പൊ​തു തോ​ടാ​ണ് സ്വ​കാ​ര്യ വ്യ​ക്തി കൈ​യ്യേ​റി​യ​ത്.
പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ​യാ​ണ് തോ​ട്ടി​ൽ നി​ർ​മാ​ണം ന​ട​ത്തി​യി​ട്ടു​ള്ള​ത്. അ​രൂ​ർ മ​ണ​ലുo​പാ​റ അ​ന​സാ​ണ് പൊ​തു​തോ​ട് കൈ​യേ​റി നി​ർ​മാ​ണം ന​ട​ത്തി​യ​ത്.
അ​ന​ധി​കൃ​ത നി​ർ​മാ​ണം പൊ​ളി​ച്ചു നീ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ര​ത്ന​മ്മ​ക്ക് നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​രൂ​ർ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പൊ​ളി​ച്ചു​നീ​ക്കി​യ​ത്.