ത​ക​ർ​ന്ന സ്ലാ​ബു​ക​ൾ‌ യാ​ത്ര​ക്കാ​ർ​ക്ക് കെ​ണി​യാ​കു​ന്നു
Friday, July 12, 2019 1:19 AM IST
കി​ഴ​ക്ക​മ്പ​ലം: കി​ഴ​ക്ക​മ്പ​ലം മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ ത​ക​ർ​ന്ന സ്ലാ​ബു​ക​ൾ കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്ക് അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കു​ന്നു. മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ കാ​ന​യു​ടെ സ്ലാ​ബ് ത​ക​ർ​ന്ന് ആ​ഴ്ച​ക​ൾ പി​ന്നി​ട്ടി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല.
പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി​പ്പെ​ടു​ന്ന​വ​ർ​ക്ക് നി​ഷേ​ധാ​ത്മ​ക മ​റു​പ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന പ​രാ​തി​യും ശ​ക്ത​മാ​ണ്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കീ​ഴി​ലാ​ണെ​ന്ന മ​റു​പ​ടി​യാ​ണ് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു ല​ഭി​ക്കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത്
അ​ധി​കൃ​ത​രോ​ട് പ​രാ​തി​പ്പെ​ടു​മ്പോ​ൾ നേ​രെ തി​രി​ച്ചും പ​റ​യു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.