ഭൂ​ത​ത്താ​ൻ​കെ​ട്ടി​ൽ ടൂറിസം വകുപ്പ് നവീകരിച്ച കോട്ടേജുകൾ നശിക്കുന്നു
Saturday, July 13, 2019 1:05 AM IST
കോ​ത​മം​ഗ​ലം: ഭൂ​ത​ത്താ​ൻ​കെ​ട്ടി​ൽ ടൂറിസം വകുപ്പ് ന​വീ​ക​രി​ച്ച കോ​ട്ടേ​ജു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​തെ ന​ശി​ക്കു​ന്നു. പെ​രി​യാ​​ർ​വാ​ലി​യു​ടെ ക്വാ​ർ​ട്ടേ​ഴ്സു​ക​ളാണ് ടൂറിസം വകുപ്പ് ഏ​റ്റെ​ടു​ത്ത് ന​വീ​ക​രി​ച്ച് കോ​ട്ടേ​ജു​ക​ളാ​ക്കിയത്. ഭൂ​ത​ത്താ​ൻ​കെ​ട്ടി​ലെ ടൂ​റി​സം വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി പെ​രി​യാ​യ​ർ​വാ​ലി​യു​ടെ ഒന്പതു ക്വാ​ർ​ട്ടേ​ഴ്സു​ക​ളാണ് ടൂറിസത്തി നു കൈ​മാ​റി​യി​രു​ന്നത്.

ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​രു​ന്ന കെ​ട്ടി​ട​ങ്ങ​ൾ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ന​വീ​ക​രി​ച്ചാ​ണ് കോ​ട്ടേ​ജു​ക​ളാ​ക്കി മാ​റ്റി​യ​ത്. എ​ന്നാ​ൽ ഇ​വ ടൂ​റി​സ്റ്റു​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി അ​നാ​ഥ​മാ​യി കി​ട​ക്കു​ന്ന കോ​ട്ടേ​ജു​ക​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​ണ്.

ഭൂ​ത​ത്താ​ൻ​കെ​ട്ടി​ലെ വി​വി​ധ പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ത്ത​വ​ർ ഈ ​കെ​ട്ടി​ട​ങ്ങ​ൾ കൈ​യേ​റു​ന്ന​താ​യും പ​രാ​തി​യു​യ​ർ​ന്നി​ട്ടു​ണ്ട്. ഡാം ​റി​സ​ർ​വോ​യ​റി​ന്‍റെ തീ​ര​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ​ക്ക് വ​ലി​യ വി​പ​ണ​ന സാ​ധ്യ​ത​യു​ണ്ട്. എ​ന്നി​ട്ടും അ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ടൂ​റി​സം വ​കു​പ്പ് ത​യാ​റാ​യി​ട്ടി​ല്ല.

സ്വ​കാ​ര്യ റി​സോ​ർ​ട്ടു​ക​ളും ഹോം​സ്റ്റേ​ക​ളും പ്ര​ദേ​ശ​ത്ത് നി​ര​വ​ധി​യു​ണ്ട്. ഇ​വ​യെ​ല്ലാം സം​രം​ഭ​ങ്ങ​ൾ​ക്ക് വ​ൻ മു​ത​ൽ​മു​ട​ക്ക് ന​ട​ത്തു​ന്പോ​ഴാ​ണ് ല​ഭ്യ​മാ​യ സൗ​ക​ര്യം​പോ​ലും ടൂറിസം വകുപ്പ് വേ​ണ്ടെ​ന്നു​വ​യ്ക്കു​ന്ന​ത്. ന​വീ​ക​രി​ച്ച കോ​ട്ടേ​ജു​ക​ൾ വീ​ണ്ടും വൃ​ത്തി​ഹീ​ന​മാ​യി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
ഇ​നി ടൂ​റി​സ്റ്റു​ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ങ്കി​ൽ വീ​ണ്ടും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്ത​ണം. വി​ക​സ​ന സാ​ധ്യ​ത​ക​ളേ​റെ​യു​ള്ള ഭൂ​ത​ത്താ​ൻ​കെ​ട്ടി​ൽ കെ​ടി​ഡി​സി​യു​ടെ ഇ​ട​പെ​ട​ലു​ണ്ടാ​കു​ന്ന​ത് ഏ​റെ ഗു​ണം ചെ​യ്യു​മെ​ന്ന പ്ര​തീ​ഷ​യും നാ​ട്ടു​കാ​ർ​ക്ക് ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.