മെട്രോ അടിപ്പാത കൈയടക്കി നാടോടികളും മദ്യപാനികളും
Saturday, July 13, 2019 1:05 AM IST
ആ​ലു​വ: ബൈപാസ് മേ​ൽ​പ്പാ​ല​ത്തി​ന് അ​ടി​ഭാ​ഗ​ത്ത് മെ​ട്രോ സൗ​ന്ദ​ര്യ​വ​ത്കര​ണം ന​ട​ത്തി​യ ഭാ​ഗ​ങ്ങ​ളി​ൽ മ​ദ്യ​പാ​നി​ക​ളും നാ​ടോ​ടി​ക​ളും ത​മ്പ​ടി​ക്കു​ന്നു.​ ഈ ഭാ​ഗ​ത്ത് ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന നാ​ടോ​ടി​ക​ൾ വ​സ്ത്ര​ങ്ങ​ൾ അ​ല​ക്കി ഉ​ണ്ടാ​ക്കു​ന്ന​ത് സൗ​ന്ദ​ര്യവ​ത്ക​ര​ണം നടത്തിയ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്. കോ​ടി​ക​ൾ ചെ​ല​വി​ട്ട് ഒ​രു​ക്കി​യ പൂ​ന്തോ​ട്ട​ങ്ങ​ളും മ​റ്റും ഇ​തു​മൂ​ലം ന​ശി​ക്കു​ക​യാ​ണ്.

രാ​ത്രികാ​ല​ങ്ങ​ളി​ൽ കൂ​ട്ടം​കൂ​ടി മ​ദ്യ​പി​ക്കു​ന്ന​വ​ർ ഇ​വി​ടെ പ​ര​സ്പ​രം ബ​ഹ​ള​മു​ണ്ടാ​ക്കു​ന്നു​ണ്ട്. സ​ന്ധ്യ​യാ​കു​ന്ന​തോ​ടെ ആ​ൺ പെ​ൺ വ്യ​ത്യാ​സ​മി​ല്ലാ​തെ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഇവിടെ മ​ദ്യ​പാ​നം തു​ട​ങ്ങു​ന്ന​ത്. ഇ​തു​മൂ​ലം ഈ ​വ​ഴി യാ​ത്ര ദു​സ​ഹ​മാ​യി​രി​ക്കു​ക​യാ​ണ്.

ല​ഹ​രി മാ​ഫി​യ​ക​ളും ഈ ​ഭാ​ഗ​ത്താ​ണ് ത​മ്പ​ടി​ക്കു​ന്ന​ത്. സ​മീ​പ കാ​ല​ത്തു​ത​ന്നെ നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ക്കാ​രെ ഇ​വി​ടെ നി​ന്ന് എ​ക്സൈ​സ് പി​ടി​കൂ​ടി​യി​രു​ന്നു. പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ തു​ട​ർ​ച്ച​യാ​യി വേ​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം.