നി​ല​ച്ചി​ട്ട് നാ​ളുകളേറെ, അനക്കമില്ലാതെ അധികൃതർ
Saturday, July 13, 2019 1:05 AM IST
കി​ഴ​ക്ക​മ്പ​ലം: കാ​ടും പു​ല്ലും കു​ള​വാ​ഴ​യും പാ​ഴ്ച്ചെ​ടി​ക​ളും വ​ള​ര്‍​ന്ന് ക​ട​മ്പ്ര​യാ​റി​ൽ നീ​രൊ​ഴു​ക്ക് നി​ല​ച്ച് നാ​ളു​ക​ൾ പി​ന്നി​ട്ടി​ട്ടും കാ​ണാ​ത്ത ഭാ​വ​ത്തി​ൽ അ​ധി​കൃ​ത​ർ. ഒ​രു കാ​ല​ത്ത് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കു​ന്ന​ത്തു​നാ​ട്, കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്തു​ക​ളെ ഹ​രി​താ​ഭ​മാ​ക്കി​യി​രു​ന്ന ക​ട​മ്പ്ര​യാ​റി​ന്‍റെ കൈ​വ​ഴി​ക​ളി​ല്‍ നീ​രൊ​ഴു​ക്ക് നി​ല​ച്ചി​ട്ട് നാ​ളു​ക​ളാ​യി. ഇ​തേ​തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​മാ​ണു ഇ​ന്നാ​ട്ടു​കാ​ര്‍​ക്കു​ള്ള​ത്. ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​ക​ളി​ല്‍ നി​ന്നും വി​വി​ധ കൈ​വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് ക​ട​മ്പ്ര​യാ​റി​ലേ​ക്ക് വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ഈ ​കൈ​വ​ഴി​ക​ളി​ല്‍ നീ​രൊ​ഴു​ക്കു നി​ല​ച്ച​തോ​ടെ കൃ​ഷി​യും അ​നു​ബ​ന്ധ പ്ര​വ​ര്‍​ത്തി​ക​ളും​വ​രെ താ​റു​മാ​റാ​യ അ​വ​സ്ഥയാ​ണി​പ്പോ​ള്‍.

ക​ഴി​ഞ്ഞ വേ​ന​ല്‍​ക്കാ​ല​ത്ത് കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ടു​ത്ത ജ​ല​ക്ഷാ​മ​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​ത്ത​വ​ണ മ​ഴ കു​റ​ഞ്ഞാ​ല്‍ അ​ടു​ത്ത വേ​ന​ല്‍​ക്കാ​ല​വും സ്ഥി​തി രൂ​ക്ഷ​മാ​കും. ക​ട​മ്പ്ര​യാ​റി​ന് 14 ഓ​ളം കൈ​വ​ഴി​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​തി​ല​ധി​ക​വും പാ​യ​ലും ചെ​ളി​യും നി​റ​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്. പാ​ല​ക്കു​ഴി​ത്തോ​ട്, മാ​ത കു​ള​ങ്ങ​ര​ത്തോ​ട്, പു​തു​ശേരി​ക്ക​ട​വ് തോ​ട്, താ​മ​ര​ച്ചാ​ല്‍ വ​ലി​യ​തോ​ട്, കോ​ച്ചേ​രി​ത്താ​ഴം തോ​ട്, കി​ഴ​ക്ക​മ്പ​ലം വ​ലി​യ​തോ​ട്, പാ​പ്പാ​റ​ക്ക​ട​വ് തോ​ട്, മ​ന​ക്ക​ത്തോ​ട്, മോ​റ​ക്കാ​ല​താ​ഴം തോ​ട്, കാ​ണി​നാ​ട് പ​ന​മ്പേ​ലി തോ​ട്, പ​ള്ളി​ക്ക​ര ത്തോ​ട് തു​ട​ങ്ങി​യ​വ​യെ​ല്ലാം പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​മ്പ് ജ​ല​ഗ​താ​ഗ​ത​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​ഴ​വും വീ​തി​യു​മു​ള്ള തോ​ടു​ക​ളാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​രു​വ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള കൈ​യേ​റ്റ​വും കൂ​ടി​യാ​യ​തോ​ടെ തോ​ടു​ക​ളു​ടെ വി​സ്തീ​ര്‍​ണം പ​കു​തി​യാ​യി.

തോ​ടു​ക​ളോ​ട് ചേ​ര്‍​ന്നു​ള്ള ഏ​ക്ക​ര്‍​ക​ണ​ക്കി​ന് പാ​ട​ശേ​ഖ​ര​ത്തി​ല്‍ കൃ​ഷി ഇ​റ​ക്കാ​താ​യ​തോ​ടെ തോ​ടു​ക​ളി​ല്‍ പു​ല്ലും പാ​യ​ലും ച​ളി​യും നി​റ​ഞ്ഞ് നീ​രൊ​ഴു​ക്ക് നി​ല​യ്ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ ക​ര്‍​ഷ​ക​ര്‍ പൂ​കൃ​ഷി നടത്തു ന്പോൾ കൈ​വ​ഴി​ക​ളും വൃ​ത്തി​യാ​ക്കി​യി​രു​ന്നു.

വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് ക​ട​മ്പ്ര​യാ​റി​ലെ ജ​ല​ല​ഭ്യ​ത​യെക്കുറി​ച്ച് പ​ഠി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ചി​രു​ന്നു. ഇ​തു​പോ​ലെ കൈ​വ​ഴി​ക​ളേ​യും ചെ​റു തോ​ടു​ക​ള്‍ ന​ന്നാ​ക്കു​ന്ന​തി​നും പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പ​ഞ്ചാ​യ​ത്തു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന ചെ​റി​യ ഫ​ണ്ടു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് എ​ല്ലാ തോ​ടു​ക​ളും പു​ന​രു​ദ്ധ​രി​ക്കു​ക സാ​ധ്യ​മ​ല്ല. അ​തി​നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ർ ബൃ​ഹ​ത് പ​ദ്ധ​തി ത​യാ​റാ​ക്ക​ണ​മെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു. തോ​ടു​ക​ളു​ടെ ഇ​രു​വ​ശ​ങ്ങ​ളും ക​രി​ങ്ക​ല്ല് കെ​ട്ടി തി​രി​ച്ച് പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ത​ട​യ​ണ നി​ര്‍​മി​ച്ചാ​ല്‍ ഒ​രു പ​രി​ധി വ​രെ കു​ടി​വെ​ള്ള ക്ഷാ​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.