ഒടുവിൽ വീടും പണവുമില്ല, സമരം ചെയ്തു വയോധിക
Saturday, July 13, 2019 1:05 AM IST
പ​റ​വൂ​ർ: വീ​ടു നി​ർ​മി​ച്ചു ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു പ​ണം കൈ​പ്പ​റ്റി​യ​ശേ​ഷം നി​ർ​മാ​ണം തു​ട​ങ്ങാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ​യോ​ധി​ക പ​റ​വൂ​ർ ന​ഗ​ര​സ​ഭ ഓ​ഫീസി​ന് മു​ന്നി​ൽ കു​ത്തി​യി​രു​ന്നു. പെ​രു​മ്പ​ട​ന്ന മാ​ട്ടു​മ്മ​ൽ പ​രേ​ത​നാ​യ രാ​മ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ അ​മ്മി​ണി ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ മ​ക​ൾ ല​ളി​ത​യോ​ടൊ​പ്പം സ​മ​രം ന​ട​ത്തി​യ​ത്.
ഒ​റ്റ​യ്ക്കു താ​മ​സി​ച്ചി​രു​ന്ന അ​മ്മി​ണി​യു​ടെ വീ​ടു പ്ര​ള​യ​ത്തി​ൽ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നി​രു​ന്നു. റീ​ബി​ൽ​ഡ് കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി ഇ​വ​ർ​ക്കു നാ​ല​ര ല​ക്ഷം സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു. ആ​ദ്യ ഗ​ഡു​വാ​യി 95,000 രൂ​പ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ വ​ന്നു. വീ​ടു​നി​ർ​മാ​ണ​ത്തി​ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഏ​ജ​ൻ​സി​ക്ക് പ​ണം കൈ​മാ​റി. മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ വീ​ടു പ​ണി​ത് കൊ​ടു​ക്കാ​മെ​ന്നാ​യി​രു​ന്നു ക​രാ​ർ.
ഈ ​സ​മ​യ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണ​ത്തി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി പോ​ലും തു​ട​ങ്ങി​യി​ല്ല. ന​ൽ​കി​യ പ​ണം തി​രി​ച്ചു കി​ട്ടാ​ത്ത​തി​ന് കൃ​ത്യ​മാ​യ മ​റു​പ​ടി ഇ​വ​ർ​ക്ക് ല​ഭി​ച്ചി​ല്ല. അ​മ്മി​ണി​യെ പി​ൻ​തു​ണ​ച്ചു എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ സ​മ​ര​ത്തി​നെ​ത്തി. സ​മ​രം നീ​ണ്ട​തോ​ടെ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നും പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​തു മൂ​ലം വൈ​കി​ട്ടോ​ടെ ഏ​ജ​ൻ​സി അ​ധി​കൃ​ത​ർ 95,000 രൂ​പ അ​മ്മി​ണി​ക്കു തി​രി​ച്ചു ന​ൽ​കി.
റീ​ബി​ൽ​ഡ് കേ​ര​ള​യി​ൽ പ​ത്തും വീ​ടു​ക​ളു​ടെ​യും പി​എം​എ​വൈ പ​ദ്ധ​തി​യി​ൽ എ​ട്ടും വീ​ടു​ക​ളു​ടെ​യു​മ​ട​ക്കം പ​തി​നെ​ട്ട് വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് ന​ഗ​ര​സ​ഭ​യി​ൽ ഹാ​ബി​റ്റാ​റ്റ് ടെ​ക്നോ​ള​ജി ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. അ​തി​ൽ ഒ​രു വീ​ടു​പോ​ലും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ര​ണ്ട് വീ​ട് നി​ർ​മി​ക്കാ​ൻ പ​ണം വാ​ങ്ങി​യി​ട്ട് തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ലെ​ന്ന് കൗ​ൺ​സി​ല​ർ കെ.​ജി. ഹ​രി​ദാ​സ് പ​റ​ഞ്ഞു. പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​നു വാ​ങ്ങി​യ തു​ക സു​താ​ര്യ​മ​ല്ലെ​ന്നും ജ​ന​ങ്ങ​ൾ ക​മ്പ​ളി​പ്പി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ ടി.​വി. നി​ഥി​ൻ ആ​രോ​പി​ച്ചു.